Vaazha 2 ഇൻസ്റ്റ​ഗ്രാം
Entertainment

'ഒരു മകളുടെ ഓരോ കണ്ണീരിനു പിന്നിലും, നിശബ്ദമായി പൊട്ടിക്കരയുന്ന ഒരു അച്ഛനുമുണ്ട്'; കുറിപ്പുമായി 'വാഴ 2' താരം വേദ ശങ്കർ

വാഴ 2 വിലെ താരങ്ങളുടെ പെർഫോമൻസിനെ വാനോളം പുകഴ്ത്തുകയാണ് സിനിമ കണ്ടിറങ്ങിയവർ.

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമാ പ്രേക്ഷകരുടെ കണ്ണും മനസും ഒരുപോലെ നിറയ്ക്കുകയാണ് വാഴ 2. സഹോദരങ്ങൾ തമ്മിലുള്ള ബന്ധവും സൗഹൃദവുമാണ് ചിത്രത്തിന്റെ കാതൽ. ചിരിയും ഇമോഷനും എല്ലാം കൂട്ടിക്കലർത്തിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത ചിത്രത്തിൽ ഹാഷിർ, അലൻ, വിനായക്, അജിൻ, വേദ ശങ്കർ, ദേവാനന്ദ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

പുതുമുഖങ്ങൾക്കൊപ്പം തന്നെ ചിത്രത്തിൽ അജു വർ​ഗീസ്, വിജയ് ബാബു, സുധീഷ്, ബിജുക്കുട്ടൻ, വിനോദ് കോവൂർ, അൽഫോൻസ് പുത്രൻ തുടങ്ങിയ സീനിയർ താരങ്ങളും ചിത്രത്തിലുണ്ട്. വാഴ 2 വിലെ താരങ്ങളുടെ പെർഫോമൻസിനെ വാനോളം പുകഴ്ത്തുകയാണ് സിനിമ കണ്ടിറങ്ങിയവർ.

ചിത്രത്തിൽ വിനായകിന്റെയും ബിജുക്കുട്ടന്റെയും പോലെ തന്നെ പ്രേക്ഷക മനം കവർന്ന കോമ്പിനേഷൻ ആയിരുന്നു സുധീഷ്, അലൻ, വേദ ശങ്കർ എന്നിവരുടേത്. അലന്റെയും വേദയുടെയും അച്ഛനായാണ് സുധീഷ് ചിത്രത്തിലെത്തിയത്. മക്കളെ നന്നായി സപ്പോർട്ട് ചെയ്യുന്ന ഒരച്ഛനായാണ് സുധീഷ് ചിത്രത്തിലെത്തിയത്.

ഏതൊരു മക്കളും ആ​ഗ്രഹിക്കുന്ന ഒരച്ഛനെ തന്നെയാണ് സുധീഷ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ആഷ്ന എന്ന കഥാപാത്രമായാണ് വേദ ശങ്കറെത്തിയത്. ഒരേ സമയം ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട് അലന്റെയും ആഷ്നയുടെയും കഥാപാത്രങ്ങൾ. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ച് ആഷ്ന പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

"ഒരു മകളുടെ ഓരോ കണ്ണീരിനു പിന്നിലും... നിശബ്ദമായി പൊട്ടിക്കരയുന്ന ഒരു അച്ഛനുമുണ്ട്".- എന്നാണ് ചിത്രത്തിൽ ഒരു സീൻ പങ്കുവച്ച് വേദ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് വേദയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. 'അവസാനം കരയിപ്പിച്ചവൾ', 'ഞാൻ ഈ സീൻ തിയേറ്ററിൽ കണ്ടപ്പോൾ ഇമോഷണൽ ആയി പോയി', 'അച്ഛന്റെ കൈ കൊണ്ട് മാത്രം ഒരു ജീവിതം തിരിച്ചു കിട്ടിയ നിമിഷം'- എന്നൊക്കെയാണ് പലരും കുറിച്ചിരിക്കുന്നത്.

അതോടൊപ്പം സുധീഷിന്റെ പെർഫോമൻസിനെയും പലരും അഭിനന്ദിക്കുന്നുണ്ട്. അതേസമയം 20 കോടിയാണ് ചിത്രം ഇതിനോടകം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്.

Cinema News: Actress Veda Shankar emotional note on Vaazha 2 movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കപ്പില്ലാതെ ക്രിസ്റ്റ്യാനോ മടങ്ങുന്നു; ഇന്‍ജുറി ടൈം ഗോളില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രോസിക്യൂഷന്‍

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam July 07| ദീർഘകാലമായി ആഗ്രഹിച്ച കാര്യം സഫലമാകും, വ്യാപാരത്തിൽ ലാഭം വർധിക്കും

നടി ലക്ഷ്മിപ്രിയക്കും ഭര്‍ത്താവിനുമെതിരെ കേസ്; നടപടി അന്‍സിബയുടെ പരാതിയില്‍