Veena Nandakumar വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇതിനിടയിൽ ലാലേട്ടൻ ഇതൊക്കെ എപ്പോൾ ചെയ്തു എന്ന് തോന്നും'; 'ദൃശ്യം 3'യെക്കുറിച്ച് വീണ

എല്ലാവരും പുറത്തെടുക്കുന്ന പണി ഞാൻ ഇതിനകത്ത് നിന്ന് എടുക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

'ദൃശ്യം' ഫ്രാഞ്ചൈസിയിലെ പുതുമുഖമാണ് വീണ നന്ദകുമാർ. ഒരു ഇൻവസ്റ്റി​ഗേറ്റീവ് ജേർണലിസ്റ്റ് ആയിട്ടാണ് വീണ ചിത്രത്തിലെത്തുന്നത്. 'ദൃശ്യം' പോലെ സൂപ്പർ ഹിറ്റായ ഒരു ഫ്രാഞ്ചൈസിയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് പറയുകയാണ് വീണയിപ്പോൾ. ആശിർവാദ് സിനിമാസിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വീണ.

മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും വീണ പറഞ്ഞു. "ജീത്തു സാറിനും ആന്റണി ചേട്ടനും മൂന്നാം ഭാ​ഗം എടുക്കാൻ തോന്നിയത് എന്റെ ഭാ​ഗ്യം. അല്ലെങ്കിൽ എനിക്കൊരിക്കലും ദൃശ്യം യൂണിവേഴ്സിൽ ജോയിൻ ചെയ്യാൻ പറ്റില്ലായിരുന്നു. ഒരു ഇൻവസ്റ്റി​ഗേറ്റീവ് ജേർണലിസ്റ്റ് ആയിട്ടാണ് ഞാൻ ദൃശ്യം 3യിൽ വരുന്നത്.

എല്ലാവരും പുറത്തെടുക്കുന്ന പണി ഞാൻ ഇതിനകത്ത് നിന്ന് എടുക്കുന്നു. ശരിക്കും ഞാൻ ഭയങ്കര ആവേശത്തിലായിരുന്നു. ജീത്തു സാർ എന്നെ വിളിച്ച് കഴിഞ്ഞ്, ഫോൺ കട്ട് ചെയ്തിട്ട് ഞാൻ കുറേ നേരം ആലോചിച്ചു. ലാലേട്ടനോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണ്.

ഇത്രയും സൂപ്പർ ഹിറ്റായ ഒരു ഫ്രാഞ്ചൈസിയുടെ ഭാ​ഗമായി ലാലേട്ടനൊപ്പം എത്താൻ പറ്റിയതിൽ വളരെ സന്തോഷം. പിന്നെ കാരക്ടറിന്റെ ഒരു ഔട്ട്‌ലൈൻ തന്നിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വളരെ കൗതുകകരമായി തോന്നി. ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ, നമ്മൾ നോക്കുമ്പോൾ അദ്ദേഹം ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും.

മോണിറ്ററിൽ പോയി നോക്കുമ്പോഴാണ്, ഇതിനിടയിൽ ഇതൊക്കെ എപ്പോൾ ചെയ്തു എന്ന് തോന്നുന്നത്. അപ്പോഴാണ് നമുക്ക് മനസിലാകുന്നത് ചെറിയൊരു എക്സ്പ്രഷൻ പോലും മോണിറ്ററിൽ കാണുന്ന രീതിയിൽ ചെയ്യുക എന്ന് പറയുന്നത് തന്നെ ഒരു കഴിവല്ലേ". - വീണ നന്ദകുമാർ പറഞ്ഞു.

Cinema News: Actress Veena Nandakumar opens up about experience with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു, ആരോഗ്യത്തിനൊപ്പം കായികവും മുരളീധരന് നല്‍കാന്‍ സാധ്യത; ഫിഷറീസിലും തീരുമാനമായില്ല

സ്വര്‍ണക്കടത്തിന് യുവതികളെ കാരിയര്‍മാരാക്കി?, മോഡലിങ് കെണിയുടെ സൂത്രധാര സിന്ധു

'അന്ധവിശ്വാസങ്ങളുടെ മന്‍മോഹന്‍ ബംഗ്ലാവ്'; ഇക്കുറി മന്ത്രിസഭയിലെ പയ്യന്‍സ് ഒ ജെ ജനീഷിന്

'എന്ത് വിഡ്ഢിത്തമാണ് അന്ന് പറഞ്ഞതെന്ന് ഇപ്പോൾ തോന്നുന്നു; മമ്മൂക്കയാണ് ദൃശ്യം ചെയ്യാൻ നിർബന്ധിച്ചത്'

മഞ്ഞക്കുറ്റികള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വലിച്ചെറിയുമോ?; വി ഡി സതീശന്‍ സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗം ഇന്ന്

SCROLL FOR NEXT