ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

കത്രീന കൈഫിന്റെ വീട്ടില്‍ എത്തി വിക്കി കൗശാല്‍, വിവാഹമേളത്തിന് തുടക്കം

രാജസ്ഥാനില്‍ നടക്കുന്ന താര വിവാഹത്തിനായി ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍താര ജോഡികളാണ് വിക്കി കൗശാലും കത്രീന കൈഫും വിവാഹിതരാവുകയാണ്. ഡിസംബര്‍ 9നായിരിക്കും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ നടക്കുന്ന താര വിവാഹത്തിനായി ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ പ്രതിശ്രുത വധു കത്രീന കൈഫിന്റെ വീട്ടിലെത്തിയിരിക്കുകയാണ് വിക്കി. 

താരവിവാഹം ഡംസംബര്‍ 9ന്

വെള്ളിയാഴ്ച വൈകിട്ടോടെയാണ് താരം കത്രീനയുടെ വീട്ടിലെത്തിയത്. പാപ്പരാസികളെ അഭിവാദ്യം ചെയ്ത് ചിത്രത്തിന് പോസ് ചെയ്താണ് താരം വീട്ടിലേക്ക് കടന്നത്. വിക്കിയെ കൂടാതെ കത്രീനയുടെ സുഹൃത്തും സെലിബ്രിറ്റി ഫാഷന്‍ സ്റ്റൈലിസ്റ്റുമായ അനൈത ഷറോഫ് അദ്ജാനിയയും താരത്തിന്റെ വീട്ടിലെത്തിയിരുന്നു. 

2019 മുതല്‍ പ്രണയത്തില്‍

ദീപാവലിക്ക് സംവിധായകന്‍ കബിര്‍ ഖാന്റെ വീട്ടില്‍ വച്ച് കത്രീനയുടേയും വിക്കിയുടേയും വിവാഹനിശ്ചയം നടന്നതായി നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജസ്ഥാനിലെ രാജകൊട്ടാരമായ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ചാണ് ഇരുവരും വിവാഹിതരാവുക. ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2019 മുതല്‍ കത്രീനയും വിക്കിയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT