ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തന്റെ വിചിത്രമായ രീതികളിലൂടെ ശ്രദ്ധ നേടാറുള്ള നടനാണ് മന്‍സൂര്‍ അലി ഖാന്‍. താരത്തിന്റെ രസകരവും അസാധാരണവുമായ വിഡിയോകളും പ്രസ്താവനകളുമൊക്കെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മന്‍സൂര്‍ അലി ഖാന്റെ പുതിയൊരു വിഡിയോ വൈറലായി മാറുകയാണ്.
ഒരു പരിപാടിക്കിടെ തൊപ്പി കൊണ്ട് മുഖം മറയ്ക്കുകയും വായില്‍ നിന്നും എന്തോ എടുത്ത് പോക്കറ്റിലേക്ക് ഇടുകയും ചെയ്യുന്ന മന്‍സൂര്‍ അലി ഖാന്റെ വിഡിയോ വൈറലാവുകയാണ്. വിഡിയോയ്ക്ക് പ്രതികരണവുമായി നിരവധി പേരാണ് എത്തുന്നത്. താരത്തിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചും ട്രോളിയുമൊക്കെ നിരവധി പേരാണ് എത്തുന്നത്.
എന്തായിരിക്കും മന്‍സൂര്‍ വായില്‍ നിന്നും എടുത്ത് വച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ചിലര്‍ താരം പത്രസമ്മേളനം ആയതിനാല്‍ വായില്‍ നിന്നും ലഹരി വസ്തുവായ കൂള്‍ ലിപ് എടുത്തു മാറ്റിയതാകാം എന്ന് പറയുന്നു. അതേസമയം മറ്റ് ചിലര്‍ പറയുന്നത് താരം തന്റെ സെറ്റ് പല്ല് എടുത്ത് മാറ്റിയതാകാം എന്നാണ്. രസകരമായ തിയറികളാല്‍ നിറയുകയാണ് വിഡിയോയുടെ കമന്റ് ബോക്‌സ്.
വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയ നടനാണ് മന്‍സൂര്‍ അലി ഖാന്‍. അതേസമയം തന്റെ പ്രസ്താവനകളുടെ പേരില്‍ വിവാദങ്ങളിലും ചെന്നു പെട്ടിട്ടുണ്ട് മന്‍സൂര്‍ അലി ഖാന്‍. നേരത്തെ നടി തൃഷയെക്കുറിച്ച് മന്‍സൂര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമാവുകയും ഇനിയൊരിക്കലും മന്‍സൂര്‍ ഖാനൊപ്പം അഭിനയിക്കില്ലെന്ന് തൃഷ പറയുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates