വിഘ്നേഷ് ശിവൻ, വിജയ്‌യും ലോകേഷും/ ഇൻസ്റ്റ​ഗ്രാം 
Entertainment

വിജയ്‌യും ലോകേഷും തെറ്റിപ്പിരിഞ്ഞെന്ന് ട്വീറ്റ്: ലൈക്കടിച്ച് വിഘ്നേഷ് ശിവൻ, വിവാദമായതോടെ ക്ഷമാപണം

പോസ്റ്റ് വായിച്ചു നോക്കാതെ ലൈക്ക് ചെയ്യുകയായിരുന്നു എന്നാണ് വിഘ്‌നേഷ് കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


വിജയ് ചിത്രം ലിയോയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ഉടലെടുക്കുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വിജയ്യും സംവിധായകന്‍ ലോകേഷ് കനകരാജും തമ്മില്‍ ശത്രുതയിലാണ് എന്ന വാര്‍ത്തകളായിരുന്നു. ലിയോയിലെ 'നാ റെഡി താ' എന്ന ഗാനത്തിനു ശേഷം ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടെന്നും അതിനു ശേഷമുള്ള പ്രമോഷനുകളിലൊന്നും ലോകേഷ് വിജയ് എന്ന ഹാഷ്ടാഗ് പോസ്റ്റ് ചെയ്തില്ലെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇപ്പോള്‍ ഇതിന്റെ പേരില്‍ പ്രശ്‌നത്തിലായിരിക്കുന്നത് സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ്. 

വിജയ്യും ലോകേഷും തെറ്റിപ്പിരിഞ്ഞു എന്നു പറഞ്ഞിട്ടുള്ള പോസ്റ്റ് വിഘ്‌നേഷ് ലൈക്ക് ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി വിഘ്‌നേഷ് തന്നെ രംഗത്തെത്തി. പോസ്റ്റ് വായിച്ചു നോക്കാതെ ലൈക്ക് ചെയ്യുകയായിരുന്നു എന്നാണ് വിഘ്‌നേഷ് കുറിച്ചത്. കൂടാതെ നയന്‍ താരയേയും തൃഷയേയും കുറിച്ചുള്ള ഒരു വിഡിയോയും ലൈക്ക് ചെയ്തിരുന്നു. ഇതേക്കുറിച്ചും വ്യക്തമാക്കി.  

പ്രിയപ്പെട്ട വിജയ് ആരാധകരെ, ലോകി ആരാധകരെ... നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയതിന് ക്ഷമ ചോദിക്കുന്നു. ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത് കാണാതെ ലോകിയുടെ അഭിമുഖം മാത്രം കണ്ടാണ് ഞാന്‍ അത് ലൈക്ക് ചെയ്തത്. കാരണം ഞാന്‍ ലോകിയുടെ സിനിമകളുടേയും അഭിമുഖങ്ങളുടേയും വലിയ ആരാധകനാണ്. ദളപതി വിജയ് സാറിന്റെ ലിയോയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്. ലോകി ബ്രോയുടെ ചിത്രം കണ്ടപോലെ തന്നെ നയന്റെ ഒരു വിഡിയോ ക്ലിപ്പും ഞാന്‍ കാണുകയുണ്ടായി. അതിമനോഹരമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള എന്റെ പ്രിയപ്പെട്ട രംഗം കണ്ടപ്പോള്‍ ഞാന്‍ അത് അപ്പോള്‍ തന്നെ ലൈക്ക് ചെയ്യുകയായിരുന്നു. എന്റെ തെറ്റാണ്. ഞാന്‍ അതിലെ വിഡിയോ കാണുകയോ ട്വീറ്റ് വായിക്കുകയോ ചെയ്തില്ല. ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. ഇങ്ങനെയൊരു ചെറിയ തെറ്റ് എന്റെ ഭാഗത്തുനിന്നുണ്ടായി. ലോകത്തിലെ എല്ലാ വിജയ് ആരാധകരോടും ഞാന്‍ ക്ഷമ പറയുന്നു. - വിഘ്‌നേഷ് കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ

മാണിക്യനും കാർത്തുമ്പിയും വരുന്നു; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് തീയതി പുറത്ത്