ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

"അമ്പലത്തിൽ വച്ച് താലി കെട്ടണമെന്നായിരുന്നു ആ​ഗ്രഹം, പക്ഷെ തിരുപ്പതിയിൽ നടത്താൻ പറ്റിയില്ല"; വിഘ്നേഷ് ശിവൻ 

വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് വിഘ്നേഷ്

Author : സമകാലിക മലയാളം ഡെസ്ക്

ദീർഘനാളാത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാകാൻ ഒരുങ്ങുകയാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് വിഘ്നേഷ് ഇപ്പോൾ. വ്യാഴാഴ്ച്ച മഹാബലിപുരത്ത് വച്ചാണ് വിവാഹമെന്നും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുകയെന്നും വിഘ്നേഷ് പറഞ്ഞു.

"തിരുപ്പതിയിൽ വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷെ പ്രായോഗിക പ്രശ്നങ്ങൾ കാരണം അത് പറ്റിയില്ല. ബന്ധുക്കളെയെല്ലാം തിരുപ്പതിയിലെത്തിക്കുക പ്രയാസമാണ്. അതുകൊണ്ടാണ് മഹാബലിപുരത്തേക്ക് മാറ്റിയത്", വിഘ്നേഷ് പറഞ്ഞു. 

സിനിമ സ്റ്റൈൽ വിവാഹ ചടങ്ങാണ് അണിയറയിൽ ഒരുങ്ങുന്നത്. സംവിധായകൻ ഗൗതം മേനോനായിരിക്കും ചടങ്ങിന്റെ സംവിധാനം. 

മഹാബലിപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് മുപ്പത് പേർക്കാണ് ക്ഷണം. സിനിമാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി വിരുന്ന് സംഘടിപ്പിക്കും. രജനികാന്ത്, സാമന്ത, കമൽ ഹാസൻ, വിജയ്, അജിത്ത്, സൂര്യ, കാർത്തി, ശിവകാർത്തിയേകൻ, വിജയ് സേതുപതി തുടങ്ങിയവർ അതിഥികളായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT