Vijay Antony വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്'

'അവർ ഒരു മരം പോലെ സ്വതന്ത്രമായി വളരട്ടേ'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'പിച്ചൈക്കാരൻ' എന്ന ഒരൊറ്റ ചിത്രം മാത്രം മതി തമിഴ്, മലയാളം സിനിമാ പ്രേക്ഷകർക്ക് നടൻ വിജയ് ആന്റണിയെ ഓർത്തിരിക്കാൻ. 2023 ലാണ് വിജയ് ആന്റണിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സംഭവമുണ്ടായത്. അദ്ദേഹത്തിന്റെ മകൾ മീരയുടെ വിയോ​ഗമായിരുന്നു അത്. ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ തൂങ്ങിയ നിലയിലാണ് മീരയെ കണ്ടെത്തിയത്.

ഗുരുതര നിലയിലായ മീരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിക്കുമ്പോൾ 16 വയസായിരുന്നു മീരയുടെ പ്രായം. ഇപ്പോഴിതാ പുതിയ തലമുറയിലെ കുട്ടികളെക്കുറിച്ച് വിജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 'അപ്പ കുട്ടി'യാണ് വിജയ് ആന്റണിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നവംബർ 20 ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ​ഗലാട്ട തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു വിജയ്.

"ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നതെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ കുഞ്ഞ് ജനിക്കുന്ന സമയത്തും വളരുന്ന സമയത്തുമൊക്കെ എന്നേക്കാളും ഒരു നൂറ് മടങ്ങ് അവൾക്ക് വേണ്ടി എല്ലാം ചെയ്തിരുന്നത് എന്റെ ഭാര്യയായിരുന്നു. ഞാനും കരിയറിന്റെ തുടക്കത്തിലായിരുന്നതു കൊണ്ട് മക്കളെ തോളിലേറ്റി വളർത്തുന്നതിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു.

അതിനുള്ള പക്വതയും എനിക്കില്ലായിരുന്നു. എന്റെ വർ‍ക്ക് പ്രെഷർ അതിനു കാരണമായോ എന്ന് എനിക്കറിയില്ല. അടുത്തിടെയായി അതെല്ലാം മാറി. ഒരുപാട് മാറ്റങ്ങൾ വന്നു എനിക്ക്. ഇപ്പോൾ എന്റെ മകൾക്ക് എല്ലാ സ്വാതന്ത്ര്യവും ഞാൻ കൊടുക്കുന്നുണ്ട്. എന്റെ ഭാര്യ പറയും, അവളെപ്പോഴും ഫോണിലാണ്, അല്ലെങ്കിൽ ഐപാ‍‍‍ഡിൽ തോണ്ടി കൊണ്ടിരിക്കുകയാണ് എന്നൊക്കെ.

അപ്പോൾ ഞാൻ പറയും അത് അറിവാണ്, അതിലാണ് അറിവിരിക്കുന്നത് എന്ന്. ഇപ്പോഴത്തെ ജെൻ സി കുട്ടികളുടെ അറിവ് അവരുടെ അച്ഛനും ഇല്ല അമ്മയ്ക്കും ഇല്ല. സമൂഹം തന്നെ റീൽസിന്റെയും ഷോർട്ട്സിന്റെയും പിന്നാലെയാണ്. അവർ ഒരു മരം പോലെ സ്വതന്ത്രമായി വളരട്ടേ. ഒരു ചെടി പോലെ വളരെട്ടേ.

അവരുടെ വളർച്ചയിൽ ഒരു നിയന്ത്രണവും വയ്ക്കരുത്. ഒരേ ഒരു കാര്യം മാത്രമേ ഞാൻ മക്കളോട് പറയാറുള്ളൂ, ആരെയും വേദനിപ്പിക്കരുത്. നീ കാരണം വേറൊരാൾ വേദനിക്കരുത്. അങ്ങനെയേ ഞാൻ പറയാറുള്ളൂ".- വിജയ് ആന്റണി പറഞ്ഞു.

Actor Vijay Antony talks about his life lesson and daughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

പെട്രോളില്‍ 31.2% വരെ എഥനോള്‍; ഇന്ധന ഗുണനിലവാരത്തില്‍ ആശങ്ക, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ണാടക

ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, തലയില്‍ ആന്തരിക രക്തസ്രാവം; മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്

ഷാരുഖ് ചിത്രം 'കിങി'നെ പിന്നിലാക്കി മമ്മൂട്ടി-ധനുഷ് ചിത്രം; ഐഎംഡിബി പട്ടികയിൽ ഒന്നാമതായി 'ഓം'

'ഉദ്യോ​ഗസ്ഥരെ മാറ്റുന്നത് ആദ്യത്തെ സംഭവമാണോ?, റാവുവിനോട് ഒരു അതൃപ്തിയുമില്ല'; എക്‌സൈസ് കമ്മീഷണറുടെ സ്ഥലംമാറ്റത്തിൽ മന്ത്രി ലിജു