സംഗീത സംവിധായകൻ, ഗായകൻ, എഡിറ്റർ, നടൻ അങ്ങനെ പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് വിജയ് ആന്റണി. അടുത്തകാലത്തായി പൊതുവേദികളിലും ചടങ്ങുകളിലുമൊക്കെ ചെരുപ്പ് ധരിക്കാതെയാണ് നടനെ കാണാറുള്ളത്. ആരാധകരടക്കം പലർക്കും ഇത് വലിയൊരു കൗതുകമായിരുന്നു.
കോടികളുടെ ആസ്തിയുണ്ടായിട്ടും അറിയപ്പെടുന്ന ഒരു നടനായിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ചെരുപ്പ് ഉപേക്ഷിച്ചത് എന്നത് ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. 2023 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്റെ 16 വയസുകാരിയായ മകൾ മീര അപ്രതീക്ഷിതമായി ഈ ലോകത്തോട് വിടപറഞ്ഞത്.
മകളുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമാണ് വിജയ് ആന്റണി ചെരുപ്പ് ധരിക്കുന്നത് ഉപേക്ഷിച്ചത് എന്നാണ് ആരാധകരടക്കം പറയുന്നത്. ഇപ്പോഴിതാ ഇതിന് പിന്നിലെ കാരണം പറയുകയാണ് വിജയ് ആന്റണി. തന്റെ പുതിയ ചിത്രമായ 'അപ്പ കുട്ടി'യുടെ പ്രൊമോഷന്റെ ഭാഗമായി, പേർളി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു വിജയ്.
"ഒരാഴ്ച വെറുതേ ഞാൻ ചെരുപ്പിടാതെ നടന്നു. ഒരുസമയത്ത് ഞാൻ അങ്ങനെയായിരുന്നു. പിന്നെ അതെനിക്കിപ്പോൾ ശീലമായി. ചെരുപ്പിടില്ല എന്നൊന്നുമില്ല, എന്തെങ്കിലും ആവശ്യമുള്ളപ്പോൾ ചെരുപ്പിടും". - വിജയ് ആന്റണി പറഞ്ഞു. 'അപ്പ കുട്ടി' നവംബർ 20 ന് ആണ് തിയറ്ററുകളിലെത്തുന്നത്. പ്രീതി അസ്റാണി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates