Vijay Deverakonda 
Entertainment

'വെള്ളം കുടിക്കുന്നത് നിര്‍ത്തി, ദാഹിക്കുമ്പോള്‍ ഐസ് ക്യൂബ് നക്കും'; ആ സിനിമയ്ക്ക് വിജയ് ദേവരക്കൊണ്ട എല്ലാം നല്‍കി, പക്ഷെ...!

ഉറക്കത്തില്‍ പോലും വെള്ളം കുടിക്കുന്നതാണ് കണ്ടിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ ചിത്രമായിരുന്നു ലൈഗര്‍. 2022 ല്‍ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷന്‍സ് ആയിരുന്നു. മൈക്ക് ടൈസണും ചിത്രത്തിലഭിനയിച്ചിരുന്നു. അനന്യ പാണ്ഡെയായിരുന്നു ചിത്രത്തിലെ നായിക. വലിയ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ ചിത്രം പക്ഷെ ദയനീയമായി പരാജയപ്പെട്ടു.

ലൈഗറിന് വേണ്ടി വിജയ് ദേവരക്കൊണ്ട നടത്തിയ മേക്കോവര്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ ഫൈറ്റര്‍ ആയിട്ടാണ് വിജയ് ദേവരക്കൊണ്ട അഭിനയിച്ചത്. ലൈഗറിന് വേണ്ടി ശരീരത്തെ തയ്യാറാകാന്‍ കടന്നു പോയ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''എല്ലാ അഭിനേതാക്കളും ഇതുപോലൊരു ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ട്. ഞാന്‍ ഇനിയൊരിക്കലും അത് ആവര്‍ത്തിക്കില്ല. ലൈഗറിന് വേണ്ടി ഞാനത് ചെയ്തിട്ടുണ്ട്. അതിലെ ബോഡിയ്ക്ക് വേണ്ടി വെള്ളം കുടിയ്ക്കുന്നത് കുറച്ചു. തുടക്കത്തില്‍ നാല് മുതല്‍ ആറ് ലിറ്റര്‍ വരെയായിരുന്നു കുടിച്ചിരുന്നത്. അത് കുറച്ച് കുറച്ച് മുന്നൂറും ഇരുന്നൂറും നൂറും എംഎല്ലിലേക്ക് എത്തിച്ചു. ഷൂട്ട് തുടങ്ങുന്നതിന് പത്ത് മണിക്കൂര്‍ മുമ്പ് വെള്ളം കുടിക്കുന്നതേ നിര്‍ത്തി. പിന്നെ ഐസ് ക്യൂബ് നക്കുക മാത്രമാണ് ചെയ്തിരുന്നത്'' താരം പറയുന്നു.

''ബോഡി ബില്‍ഡര്‍മാര്‍ ചെയ്യുന്ന കാര്യമാണ്. അന്ന് ഓരോ സെക്കന്റും ഞാന്‍ ചിന്തിച്ചിരുന്നത് വെള്ളം വെള്ളം എന്ന് മാത്രമാണ്. ഉറക്കത്തില്‍ പോലും വെള്ളം കുടിക്കുന്നതാണ് കണ്ടിരുന്നത്. നാല് മണിക്കൂര്‍ ഷൂട്ടുണ്ടായിരുന്നു. അതിന് ശേഷം വെള്ളം കുടിച്ചോളാന്‍ പറഞ്ഞു. എന്റെ ടീമിനോട് എനിക്ക് തേങ്ങാ വെള്ളം വേണമെന്ന് പറഞ്ഞു. നാല് ലിറ്റര്‍ വേണം. ഭക്ഷണമൊന്നും എനിക്ക് വേണ്ടായിരുന്നു. ഷൂട്ട് തീര്‍ന്നതും ഒറ്റയടിക്ക് കുടിച്ച് തീര്‍ത്തു'' എന്നും വിജയ് ദേവരക്കൊണ്ട പറയുന്നു.

Vijay Deverakonda talks about quiting drinking water for body transformation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

ചന്ദനത്തിരി കത്തിച്ചുവെച്ച് ഉറങ്ങി; പുക ശ്വസിച്ച് അമ്മയും കുഞ്ഞും മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

'10 ലക്ഷം കൈക്കൂലി' ; തൃക്കണ്ണാപുരം കൗണ്‍സിലര്‍ക്കെതിരെ അന്വേഷണത്തിന് സിപിഎം

'ശ്രീലേഖ വന്നത് ഓഫര്‍ പ്രതീക്ഷിച്ച്; ബിജെപി ഭരണം നിലനിര്‍ത്തേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല'

സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും