സ്നേഹ, ജോതിക/ ഫെയ്‌സ്‌ബുക്ക് 
Entertainment

വിജയ്‌യുടെ നായിക ജോതിക അല്ല സ്‌നേഹ? 'ദളപതി 68' സംവിധായകന്റെ പോസ്റ്റ് വൈറൽ

ജോതിക മാറി സ്നേഹയാണ് ചിത്രത്തിൽ നായിക എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലിയോയ്‌ക്ക് ശേഷം നടൻ വിജയ് നായനാകുന്ന അടുത്ത ചിത്രത്തിന്റെ പ്രീപോഡക്ഷൻ വർക്കുകൾ യുഎസ്സിൽ പുരോ​ഗമിക്കുകയാണ്. വെങ്കിട്ട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധാനം. സയൻസ് ഫിക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം എജിഎസ് എൻറർടെയ്മെൻറാണ് നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ആരാണ് നായിക എന്നാണ് സോഷ്യൽമീഡിയയിലടക്കം വ്യാപക ചർച്ച.

ചിത്രത്തിൽ ജോതിക വിജയ്‌യുടെ നായിക ആകുമെന്നായിരുന്നു ആദ്യം പുറത്തുന്ന അഭ്യൂഹങ്ങൾ. പതിറ്റാണ്ടുകൾക്ക് ശേഷം ജോതികയും വിജയ്‌യും ഒരു ഫ്രെയിമിൽ വരുന്നു എന്ന തരത്തിൽ ചില തമിഴ് മാധ്യമങ്ങളും വാർത്തകൾ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സംവിധായകൻ വെങ്കിട് പ്രഭു ഇൻസ്റ്റ​ഗ്രാം സ്റ്റോറി ആക്കിയ ചിത്രം ചർച്ചയായിരുന്നു.  നടി സ്‌നേഹയ്‌ക്കൊപ്പം 'ഗെറ്റ് റെഡി ഫോർ എ ഫൺ റൈഡ്' എന്ന കുറിപ്പോടെയാണ് സംവിധായകൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായതിന് പിന്നാലെ ജോതിക മാറി സ്നേഹയാണ് ചിത്രത്തിൽ നായിക എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹം.

എന്നാൽ ചിത്രത്തിൽ അഭിനയിക്കുന്നവരെ സംബന്ധിച്ച് ഇതുവരെ അണിയറ പ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഒക്‌ടോബർ ആദ്യ വാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. അടുത്തിടെ വിഎഫ്‌എക്‌സ് 3ഡി സ്‌കാനിന് വിധേയനായ നടൻ വിജയ്‌ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നും അഭ്യൂഹമുണ്ട്. ചിത്രത്തിൽ പ്രഭു ദേവയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നും സൂചനയുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. വിജയ്‌ ചിത്രം ലിയോയ്‌ക്ക് ശേഷം മാത്രമായിരിക്കും ചിത്രത്തിന്റെ ടൈറ്റിലടക്കമുള്ള പ്രഖ്യാപനങ്ങൾ നടത്തുക. ഓക്ടോബർ 19നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ്‌ ചിത്രം ലിയോ റിലീസ് ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT