റിലീസിനൊരുങ്ങി വാരിസ് 
Entertainment

വാരിസ് റിലീസ് നാളെ, കേരളത്തിൽ 400 തിയേറ്ററുകളിൽ പ്രദർശിപ്പിക്കും

റിലീസ് ആകുന്ന ആദ്യ ദിനം തന്നെ എല്ലാ ഷോകളും ഹൗസ്ഫുൾ ആണ്.

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ വൻ ആഘോഷമായി വിജയ് ചിത്രം വാരിസ്. നാനൂറിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. റിലീസ് ആകുന്ന ആദ്യ ദിനം തന്നെ എല്ലാ ഷോകളും ഹൗസ്ഫുൾ ആണ്. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.കേരളത്തിൽ നാല് മണിക്കാണ് ആദ്യ ഷോ ആരംഭിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് നടനാണ് വിജയ്.

ഒരു മാസ് ഫാമിലി എന്റർടെയ്നറായ ചിത്രം സംവിധാനം ചെയ്യുന്നത് പൈഡിപ്പള്ളിയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക. വളർത്തച്ഛൻ മരിച്ചതിനെ തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. നടൻ ശരത് കുമാറാണ് അച്ഛന്റെ വേഷം ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജും ശിരീഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം