Vijayaraghavan, Mammootty വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

'വെനീസിലെ വ്യാപാരി' ചെയ്യുമ്പോഴായിരുന്നു അത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരിലൊരാളാണ് വിജയരാഘവൻ. തന്റെ യഥാർഥ പ്രായത്തേക്കാൾ കൂടുതൽ പ്രായമുള്ള നിരവധി കഥാപാത്രങ്ങളെ വിജയരാഘവൻ അനശ്വരമാക്കിയിട്ടുണ്ട്. അവാർഡ് കിട്ടുന്നതിനേക്കാളും വലിയൊരു നിമിഷമാണ് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു കഥാപാത്രം ചെയ്യുമ്പോൾ തനിക്ക് കിട്ടുന്നതെന്ന് പറയുകയാണ് വിജയരാഘവൻ.

ഇൻഡിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. "കിഷ്കിന്ധാ കാണ്ഡം', 'പൂക്കാലം' തുടങ്ങി എനിക്കിപ്പോൾ അവാർഡ് കിട്ടിയ സിനിമയൊക്കെ 10 വർഷം മുൻപ് കിട്ടിയിരുന്നെങ്കിലും ഞാൻ അഭിനയിക്കും. മമ്മൂട്ടി പണ്ട് എന്നോട് ചോദിച്ചിട്ടുണ്ട്, 'ഇയാൾക്കെന്തിനാ ഈ വയസൻ റോളൊക്കെ'.

'വെനീസിലെ വ്യാപാരി' ചെയ്യുമ്പോഴായിരുന്നു അത്. 'ഇയാളെന്തിനാ ഇങ്ങനെ പ്രായമുള്ള റോളുകളൊക്കെ ചെയ്യുന്നേ'. ഞാൻ പറഞ്ഞു, എനിക്ക് അതാണ് ഇഷ്ടം. എനിക്ക് എന്റെ നടപ്പോ, ഇരിപ്പോ, എന്റെ സംസാര രീതിയോ അല്ലാതെ വ്യത്യസ്തനാകുന്ന കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് ഒരു നടനെന്ന രീതിയിൽ എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നുന്ന നിമിഷം അതാണ്.

എനിക്കിപ്പോൾ അവാർഡ് കിട്ടുന്നതിനേക്കാളും വലിയൊരു നിമിഷമാണ് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു കഥാപാത്രം ചെയ്യുമ്പോൾ കിട്ടുന്നത്. ഞാൻ ആസ്വദിക്കുന്ന ഒരു സുഖമുണ്ട്. സ്റ്റേജിലൊക്കെ നിൽക്കുമ്പോൾ പ്രേക്ഷകനും നമ്മളും തമ്മിൽ സംവദിക്കുന്ന ഒരവസ്ഥയുണ്ട്. അതാണ് ഒരു നടന് കിട്ടുന്ന ഏറ്റവും വലിയ സുഖം".- വിജയരാഘവൻ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Vijayaraghavan opens up about Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്‍; 90 ദിവസത്തില്‍ വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണായാല്‍ എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര്‍ വാഹന വകുപ്പ്