Jason Sanjay വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അമ്മയാണ് എനിക്കെല്ലാം, പക്ഷേ എന്റെ എല്ലാ രഹസ്യങ്ങളും ഞാൻ പറയുന്നത് അനിയത്തിയോടാണ്'; ജേസൺ സഞ്ജയ്

എന്നാൽ ചില വിഷയങ്ങളിൽ അമ്മയെ എനിക്ക് പേടിയുമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അച്ഛനോടും അമ്മയോടും എല്ലാ കാര്യങ്ങളും തുറന്നു പറയാൻ തനിക്ക് മടിയാണെന്ന് നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്. അനിയത്തി സാഷ തനിക്ക് ബെസ്റ്റ് ഫ്രണ്ടിനെപ്പോലെയാണെന്നും ജേസൺ പറഞ്ഞു. ജേസൺ സംവിധാനം ചെയ്യുന്ന സി​ഗ്മ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ രണ്ടിനാണ് ചിത്രം റിലീസിനെത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജേസൺ. "എന്റെ ജീവിതത്തിലെ നെടുംതൂണ് അമ്മ തന്നെയാണ്. എന്നെക്കുറിച്ച് ഞാൻ പോലും ചില സമയങ്ങളിൽ ചിന്തിക്കാറില്ല. പക്ഷേ അമ്മ എന്നെക്കുറിച്ചും എന്റെ അനിയത്തിയെക്കുറിച്ചും 24*7 ചിന്തിക്കാറുണ്ട്.

എല്ലാ അമ്മമാരും അങ്ങനെയാണെന്ന് ഞാൻ വിചാരിക്കുന്നു. ഒരു ദിവസം ഞാൻ അമ്മയെ ഫോൺ വിളിക്കാൻ മറന്നാൽ പോലും അമ്മ തന്നെ എന്നെ വിളിച്ച്, വർക്കിൽ എന്തെങ്കിലും പറ്റിയോ, അല്ലെങ്കിൽ ഓഫീസിൽ എന്തൊക്കെ സംഭവിച്ചു, ഞാൻ എങ്ങനെയിരിക്കുന്നു എന്നൊക്കെ ചോ​ദിക്കും. അതെന്റെ ജീവിതത്തിന്റെ ഭാ​ഗമാണ്. നമുക്ക് ഒന്നും പറ്റരുത് എന്ന ചിന്തയോടെയാണ് അമ്മ എപ്പോഴും ഇരിക്കുന്നത്. അതിൽ ഞാൻ അനു​ഗ്രഹീതനാണ്.

എന്നാൽ ചില വിഷയങ്ങളിൽ അമ്മയെ എനിക്ക് പേടിയുമാണ്. അയ്യോ ഞാനിത് പറഞ്ഞാൽ അമ്മ എന്ത് വിചാരിക്കും എന്നൊക്കെ ഞാൻ ചിന്തിക്കും. പക്ഷേ ഞങ്ങൾക്ക് പരസ്പരം ഒരു വിശ്വാസമുണ്ട്. അതിപ്പോൾ വഴക്കായാലും അല്ലാതെ വെറുതെ സംസാരിക്കുന്നതാണെങ്കിലുമൊക്കെ അങ്ങനെ തന്നെ. പക്ഷേ അച്ഛനോടും അമ്മയോടും ഫ്രണ്ടിനെപ്പോലെ അല്ല ഞാൻ ഇടപെടുന്നത്.

എല്ലാ കാര്യങ്ങളും ഞാൻ അവരോട് പറയാറില്ല. അനിയത്തിയോട് എല്ലാ കാര്യങ്ങളും പറയും. അവളെനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ടിനെപ്പോലെയാണ്. ചെറുപ്പത്തിൽ ഞാനും അവളും തമ്മിൽ നല്ല അടിയായിരുന്നു. പിന്നെ അവൾ കോളജിൽ പോയി. ഞാൻ ചെന്നൈയിൽ ജോലി ചെയ്യുന്നു. ഞങ്ങൾ തമ്മിൽ അങ്ങനെ എപ്പോഴും കാണാറൊന്നുമില്ല. ഇപ്പോൾ‌ ഞങ്ങൾക്ക് പരസ്പരം നന്നായി മിസ് ചെയ്യാറുണ്ട്.

നല്ല അടുപ്പവുമാണ്. എല്ലാ കാര്യത്തിലും അവളെന്നെ സപ്പോർട്ട് ചെയ്യാറുണ്ട്. എന്റെ ഒരു കാര്യവും അവൾ മറ്റാരോടും പറയാറില്ല. വഴക്കുണ്ടാക്കുമ്പോൾ ഞാൻ പറയും എന്ന് കണ്ണു കൊണ്ട് കാണിക്കും. പക്ഷേ പറയില്ല. ഇഷ്ടമാണെങ്കിൽ അവൾ എന്നെ ബ്രോ എന്നാണ് വിളിക്കുന്നത്.

ദേഷ്യത്തിലാണെങ്കിൽ അണ്ണാ എന്ന് വിളിക്കും. റിവേഴ്സ് സൈക്കോളജിയാണ് അവളുടേത്. അവൾ അണ്ണാ എന്ന് വിളിക്കുമ്പോഴാണ്, ഓ ഞാൻ ചേട്ടനാണല്ലോ കുറച്ച് ഉത്തരവാദിത്വം വേണമല്ലോ എന്നൊക്കെ ഞാൻ‌ ചിന്തിക്കുന്നത്". - ജേസൺ സഞ്ജയ് പറഞ്ഞു.

Vijay’s son Jason Sanjay reveals family secret.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നിറയിപ്പ്

അർജുൻ ആയങ്കിക്ക് സൈബർ കേസിൽ ജാമ്യം; കാപ്പ ചുമത്തിയതിനാൽ ജയിലിൽ തന്നെ തുടരും

മിൽമയിൽ അവസരം; ജില്ലകളിൽ ഒഴിവുകൾ, ശമ്പളം 47,000 രൂപ !

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; എം വിജിന്‍ സെക്രട്ടറി

ശബരിമലയില്‍ ഇനി മുതല്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് വക; സ്‌പോണ്‍സര്‍ഷിപ്പും പണപ്പിരിവും ഒഴിവാക്കി