Vijay's Jana Nayagan release date announced FILE
Entertainment

ഏഴു മാസത്തെ നിയമ പോരാട്ടത്തിന് വിരാമം; വിജയ് ചിത്രം ജനനായകന്‍ 24ന് തിയറ്ററുകളില്‍

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചെന്നൈ: ഏഴുമാസത്തെ കാത്തിരിപ്പിന് വിരാമം. വിജയിന്റെ അവസാന അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ജനനായകന്റെ റീലീസ് തീയതി പ്രഖ്യാപിച്ചു. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

ചിത്രം ലോകമെമ്പാടും ജൂലൈ 24ന് തീയറ്ററുകളില്‍ എത്തിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അറിയിച്ചു. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയത്. മൂന്ന് മണിക്കൂര്‍ മൂന്ന് മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. എന്നാല്‍ ജനനായകനിലെ ഏതൊക്കെ സീന്‍ കട്ട് ചെയ്തുവെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ല.

ഈ വര്‍ഷത്തെ പൊങ്കല്‍ ആഘോഷത്തോട് അനുബന്ധിച്ച് ജനുവരി ഒമ്പതിന് തിയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ഏഴ് മാസം ചിത്രം വലിയ നിയമപോരാട്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോയത്. 2025 ഡിസംബറില്‍ സെന്‍സറിങ്ങിന് സമര്‍പ്പിച്ച ചിത്രം ചില മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും കാര്യമായ ആശ്വാസം ലഭിച്ചില്ല.

ഇതിനിടെ ഏപ്രില്‍ മാസത്തില്‍ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍ ചോര്‍ന്നത് അണിയറപ്രവര്‍ത്തകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഈ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാന്‍സ് എഡിറ്റര്‍ ഉള്‍പ്പെടെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജയിയുടെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകന്‍', അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. ജൂണില്‍ വിജയിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല.

Vijay’s swansong Jana Nayagan finally gets release date after 7-month battle with CBFC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസ്

'ചരിത്രം തിളയ്ക്കും' ക്വാർട്ടർ; 'ഫ്രാൻസ് vs ഫ്രാൻസ്'; മൈതാനത്ത് പോസ്റ്റ് കൊളോണിയൽ ഫുട്ബോൾ പോര്!

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ വീണു; സാവരിയ നേരിട്ടത് ക്രൂരപീഡനം, മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് കുടുംബം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി; ജന്മദിനത്തില്‍ യുവാവിന് ദാരുണാന്ത്യം; ഒപ്പുമുണ്ടായിരുന്ന യുവതിയും മരിച്ചു

'അപ്പുറത്ത് കാലിൽ ചവിട്ടി, ഇപ്പുറത്ത് അതുണ്ടായില്ല; ഫൗൾ ഫൗൾ തന്നെ; അത്രയേ ഉള്ളു!'