തെക്ക് വടക്ക് 
Entertainment

പരസ്പരം പല്ലിറുമ്മി വിനായകനും സുരാജും; 'തെക്ക് വടക്ക്' പുതിയ ക്യാരക്ടർ ടീസർ

ചിത്രം എസ്. ഹരീഷിന്റെ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വിനായകനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തെക്ക് വടക്ക്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ക്യാരക്ടർ ടീസർ പുറത്തുവന്നിരിക്കുകയാണ്. മുഖത്തോടു മുഖം നോക്കി കടിപിടി കൂടുന്ന വിനായകനേയും സുരാജിനേയുമാണ് ടീസറിൽ കാണാനാവുക.

എഞ്ചിനീയർ മാധവനെന്ന കഥാപാത്രമായി വിനായകനും അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജും ചിത്രത്തിലെത്തുന്നു. പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം എസ്. ഹരീഷിന്റെ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഹരീഷ് തന്നെയാണ് രചന നിർവ​ഹിച്ചിരിക്കുന്നതും.

ഓ​ഗസ്റ്റിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. മെൽവിൻ ജി ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി നൂറോളം അഭിനേതാക്കളാണ് തെക്ക് വടക്കിൽ അണിനിരക്കുന്നത്. പ്രശസ്ത സം​ഗീത സംവിധായകൻ സാം സി എസ് ആണ് ചിത്രത്തിനായി സം​ഗീതമൊരുക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ജന ഫിലിപ്പിൻ്റേയും വി. എ ശ്രീകുമാറിൻ്റെയും നേതൃത്വത്തിലുള്ള അഞ്ജന- വാർസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കിസ്മത്ത്, വലിയപെരുന്നാൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി ഒരുക്കുന്നത്. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT