Vincy Aloshious ഇൻസ്റ്റ​ഗ്രാം
Entertainment

'മനോഹരമായ മുപ്പതുകളെ കാത്തിരിക്കുന്നു'; പിറന്നാൾ ആഘോഷമാക്കി വിൻസി

അച്ഛനമ്മമാർക്കൊപ്പം പിറന്നാൾ കേക്ക് മുറിക്കുന്നതും ചിത്രങ്ങളിൽ കാണാം.

Author : സമകാലിക മലയാളം ഡെസ്ക്

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് വിൻസി അലോഷ്യസ്. 30-ാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് വിൻസി ഇപ്പോൾ. കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് താരം സന്തോഷം അറിയിച്ചത്. അച്ഛനമ്മമാർക്കൊപ്പം പിറന്നാൾ കേക്ക് മുറിക്കുന്നതും ചിത്രങ്ങളിൽ കാണാം. വിൻസിക്ക് ലഭിച്ച പിറന്നാൾ സമ്മാനങ്ങളും ശ്രദ്ധേയമായി.

സമ്മാനങ്ങൾ തുറന്നു കാണിച്ച കൂട്ടത്തിൽ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിച്ചു നിൽക്കുന്ന വിൻസിയുടെ പല ചിത്രങ്ങൾ ചേർത്തുവച്ച മനോഹരമായ ഒരു ഫോട്ടോ ആൽബവും ഉണ്ടായിരുന്നു. ‘എന്റെ മനോഹരമായ മുപ്പതുകളെ കാത്തിരിക്കുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് വിൻസി ചിത്രങ്ങൾ പങ്കുവെച്ചത്.

റിയാലിറ്റി ഷോയിൽ നിന്നാണ് വിൻസി സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. വികൃതി എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിലെ വിൻസിയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വെറും 13 സിനിമകളിൽ മാത്രം അഭിനയിച്ച വിൻസിക്ക് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാള സിനിമയിലെ പരമോന്നത ബഹുമതികളിലൊന്നായ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാൻ കഴിഞ്ഞു.

'രേഖ' എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് 2022-ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം വിൻസി അലോഷ്യസ് കരസ്ഥമാക്കിയത്. സൂത്രവാക്യം ആണ് വിൻസിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Cinema News: Vincy Aloshious celebrated her 30th birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT