Manju Warrier 
Entertainment

'അറിയാതെ സംഭവിച്ചു പോയതാണ്'; മഞ്ജു വാര്യരെ കടന്നുപിടിച്ച് ചുംബിച്ച ആരാധിക; മറുപടി നല്‍കി മഞ്ജു

അപ്പോള്‍ മുതല്‍ മനസ്സില്‍ ഉള്ളതാണ് ഒന്ന് നേരില്‍കാണാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഉദ്ഘാടനത്തിനിടെ മഞ്ജു വാര്യരെ കടന്നു പിടിച്ച് ചുംബിച്ച ആരാധികയുടെ വിഡിയോ വൈറലായി മാറിയിരുന്നു. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മഞ്ജു. ആരാധകരുമായി സംസാരിക്കവെ വേദിയിലേക്ക് കയറി വന്ന ആരാധിക അപ്രതീക്ഷിതമായി താരത്തെ കടന്നു പിടിക്കുകയും ചുംബിക്കുകയുമായിരുന്നു.

ഈ വിഡിയോ വൈറലായി മാറിയിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി മഞ്ജുവിനെ ചുംബിച്ച ആരാധികയുമെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ആരാധികയുടെ പ്രതികരണം. അറിയാതെ സംഭവിച്ചു പോയതാണെന്നാണ് ആരാധിക പറയുന്നത്. ആ വാക്കുകളിലേക്ക്:

കുട്ടിക്കാലം മുതല്‍ ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള ചേച്ചിയാണ് അപ്പോള്‍ മുതല്‍ മനസ്സില്‍ ഉള്ളതാണ് ഒന്ന് നേരില്‍കാണാന്‍. ആ ഇഷ്ട്ടവും വളരുന്നതിനു അനുസരിച് ഒരുപാട് വലുത് ആയിരുന്നു. എന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ കൂടെ ജോലി ചെയ്യുന്നവര്‍ അവരോടൊക്കെ പറയും ഞാന്‍ മഞ്ജു ചേച്ചിയെ നേരിട്ട് കാണണം കണ്ടാല്‍ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്നൊക്കെ. അന്ന് നടക്കില്ല എന്ന് അറിയാം എന്നാലും അത്രമേല്‍ ഇഷ്ട്ടം ഉള്ളത് കൊണ്ട് പറയുന്നതാണ്.പക്ഷെ അത് ജീവിതത്തില്‍ സത്യം ആയപ്പോള്‍ ഞാന്‍ പോലും അറിയാതെ എന്റെ മനസ്സിലെ ആഗ്രഹം അത് കണ്ണുനീരായി ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് എന്റെ മുന്നില്‍ വന്നപ്പോള്‍ അറിയാതെ.. സംഭവിച്ചു പോയതാണ്. ലവ് യു മഞ്ജുചേച്ചി.

പിന്നാലെ മറുപടിയുമായി മഞ്ജു വാര്യരുമെത്തി. ഒരുപാട് സ്‌നേഹം, നന്ദി എന്നായിരുന്നു മഞ്ജുവിന്റെ കമന്റ്. ചേച്ചിയെ കാണാന്‍ എന്റെ ഗുരുവായൂരപ്പന്‍ അനുഗ്രഹിച്ചു. ലവ് യു ചേച്ചി എന്ന് ആരാധികയും മറുപടി നല്‍കുന്നുണ്ട്. ആരാധികയുടെ കുറിപ്പും മഞ്ജുവിന്റെ മറുപടിയുമൊക്കെ വൈറലായി മാറിയിരിക്കുകയാണ്.

Viral fan girl of Manju Warrier pens a note about kissing her. Actress comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

മുഖത്ത് ചീമുട്ടയെറിഞ്ഞു; ഷര്‍ട്ട് വലിച്ചുകീറി; ബംഗാളില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം; വിഡിയോ

ക്രിക്കറ്റ് ടൂർണമെന്റിന് എത്തിയ കോച്ചിനെ കണ്ട് പെൺകുട്ടി ഭയന്ന് ബ​ഹളം വച്ചു; തെളിഞ്ഞത് 6 പീഡന കേസുകൾ; പരിശീലകന് 16 വർഷം കഠിന തടവ്

ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ചത് ആപൂര്‍വ കേസെന്ന് കോടതി; ഡികെയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ക്രിമിനോളജിയിൽ ഒരു പാഠപുസ്തകമാണ് 'ദൃശ്യം' ഫ്രാഞ്ചൈസി; ആ സീൻ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്'

SCROLL FOR NEXT