ഫയല്‍ ചിത്രം 
Entertainment

നടൻ വിശാലിന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമം; കല്ലേറിൽ ​ഗ്ലാസുകൾ തകർന്നു, അന്വേഷണം

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ചുവന്ന കാറിലെത്തിയ ഒരു സംഘമാളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ് നടൻ വിശാലിന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. ചെന്നൈ അണ്ണാന​ഗറിലെ താരത്തിന്റെ വീടിനു നേരെ ഒരു സംഘം ആളുകൾ കല്ലെറിയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ ബാൽക്കണിയിലെ ​ഗ്ലാസുകൾ തകരുകയും വീടിന് മറ്റ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 

മാതാപിതാക്കൾക്കൊപ്പമാണ് അണ്ണാ​ന​ഗറിലെ വീട്ടിൽ വിശാൽ താമസിക്കുന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ചുവന്ന കാറിലെത്തിയ ഒരു സംഘമാളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളും വിശാൽ പൊലീസിന് കൈമാറിയി. താരത്തിന്റെ മാനേജർ ഹരികൃഷ്ണ മുഖേനയാണ് പൊലീസ് പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 

തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ. എ വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ലാത്തിയാണ് വിശാലിന്റേതായി പ്രദർശനത്തിന് തയ്യാറെടുക്കുന്ന ചിത്രം. ഓ​ഗസ്റ്റിൽ റിലീസാകേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. ആധിക് രവിചന്ദർ സംവിധാനം ചെയ്യുന്ന മാർക്ക് ആന്റണിയാണ് ചിത്രീകരണത്തിലുള്ള സിനിമ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT