Vismaya Mohanlal  
Entertainment

'തുടക്കം' ഗംഭീരമാക്കി, ഇനി അടുത്തതിലേക്ക്; വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം തുടക്കം ആയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത സിനിമ ഒരുങ്ങുന്നു. ഉയരെ, ജാനകി ജാനേ എന്ന സിനിമകള്‍ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ വിസ്മയ മോഹന്‍ലാല്‍ നായികയാകും. ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. അരുണ്‍ ബോസ് ആണ് സിനിമയുടെ സംവിധാനം.

ലൂക്കയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ ബോസ്. റത്തീന, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രം എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് നിര്‍മിക്കുന്നത്. സാമുവല്‍ ഹെന്റി ആണ് ഛായാഗ്രഹണം. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം ഒരുക്കുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

മഹേഷ് ഭുവനേന്ദ് ആണ് സിനിമയുടെ എഡിറ്റിങ്. സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം. ആഷിഖ് എസ് പ്രൊഡക്ഷന്‍ ഡിസൈനറും ശ്രീനാഥ് പിഎസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും സജി സി ജോസഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിക്കുന്നു. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുന്നു.

അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം തുടക്കം ആയിരുന്നു. ജൂഡ് ആന്തണി ജോസഫ് ആയിരുന്നു സിനിമയുടെ സംവിധാനം. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും വിസ്മയയുടെ ആക്ഷന്‍ രംഗങ്ങള്‍ കയ്യടി നേടുകയും ചെയ്തിരുന്നു. ചിത്രം 50 കോടിയലിധികം നേടുകയും ചെയ്തിരുന്നു.

Vismaya Mohanlal announced her next movie. It will be produced by S Cube Films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

അന്‍സിബയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ആർത്തവ സമയത്ത് വയറുവീർക്കുന്ന പ്രശ്നമുണ്ടോ? ഈ നാല് ഭക്ഷണങ്ങൾ കഴിക്കാം

ലോട്ടറി വകുപ്പിന് ചരിത്ര നേട്ടം; 90 ലക്ഷം ടിക്കറ്റുകളും തീര്‍ന്നു! 30 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം

അമ്പരപ്പിച്ച് ഒറ്റ കൈ ക്യാച്ച്! 75 റണ്‍സ്, വിക്കറ്റ്; മാര്‍ക്കോ യാന്‍സന്‍ സച്ചിനൊപ്പം