വിവേക് അ​ഗ്നിഹോത്രി/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'കശ്മീർ ഫയൽസി'ന് പിന്നാലെ 'ദ ഡൽഹി ഫയൽസ്'; ജോലി തുടങ്ങേണ്ട സമയമായെന്ന് വിവേക് അ​ഗ്നിഹോത്രി 

പുതിയൊരു സിനിമയുടെ ജോലി തുടങ്ങേണ്ട സമയമായി എന്ന് കുറിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

റെ ചർച്ചകൾക്ക് വഴിതുറന്ന ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ശേഷം പുതിയ സിനിമയുമായി വീണ്ടും സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. ദ ഡൽഹി ഫയൽസ് എന്നായിരിക്കും ചിത്രത്തിന്റെ പേരെന്ന് അദ്ദേഹം അറിയിച്ചു. പുതിയൊരു സിനിമയുടെ ജോലി തുടങ്ങേണ്ട സമയമായി എന്ന് കുറിച്ച് ഇൻസ്റ്റ​ഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

"കശ്മീർ ഫയൽസിനെ സ്വീകരിച്ച എല്ലാവരോടും നന്ദി. കഴിഞ്ഞ നാലുവർഷമായി അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാർത്ഥമായും പ്രവർത്തിച്ചു. കശ്മീരിലെ ഹിന്ദു വിഭാ​ഗത്തോട് ചെയ്ത അനീതിയും അവർക്കെതിരെ നടന്ന വംശഹത്യയും എന്താണെന്ന് പൊതുജനം അറിയണമായിരുന്നു. പുതിയൊരു സിനിമയുടെ ജോലി തുടങ്ങേണ്ട സമയമായി"., എന്ന് കുറിച്ച് ദി ഡൽഹി ഫയൽസ് എന്ന് ഹാഷ്ടാ​ഗ് ചെയ്തിരിക്കുകയാണ് വിവേക് അ​ഗ്നിഹോത്രി. 

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തെക്കുറിച്ച് പറഞ്ഞ ദ കശ്മീർ ഫയൽസ് മാർച്ച് 11നാണ് റിലീസ് ചെയ്തത്. അനുപം ഖേർ, മിഥുൻ ചക്രബർത്തി, ദർശൻ കുമാർ, പല്ലവി ജോഷി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. ഡൽഹി ഫയൽസിന്റെ പ്രമേയം എന്താണെന്ന് സംവിധായകൻ വ്യക്തമാക്കിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT