VK Sreeraman, Mohanlal 
Entertainment

'വീണു പോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തില്‍'; അമ്മയിലെ മോഹന്‍ലാലിന്റെ പ്രസംഗം വെളിപ്പെടുത്തി വികെ ശ്രീരാമന്‍

വാക്കുകള്‍ മാറിപ്പോയിട്ടുണ്ടാവാം. പക്ഷെ, പൊരുളിതാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കഴിഞ്ഞ ദിവസം നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ അരങ്ങേറിയത് നാടകീയമായ രംഗങ്ങളായിരുന്നു. ഒടുവില്‍ പ്രസിഡന്റ് ശ്വേത മേനോനും ഭരണസമിതിയും രാജിവച്ചിറങ്ങുകയുണ്ടായി. യോഗത്തില്‍ വളരെ വികാരഭരിതനായാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ഇപ്പോഴിതാ മോഹന്‍ലാല്‍ സംസാരിച്ച പ്രസംഗത്തിലെ ഭാഗങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് നടന്‍ വികെ ശ്രീരാമന്‍.

മോഹന്‍ലാലിന്റെ പ്രസംഗത്തിലെ വാക്കുകള്‍ ഓര്‍ത്തെടുത്താണ് വികെ ശ്രീരാമന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. വികെ ശ്രീരാമന്റെ പോ്‌സ്റ്റില്‍ പറയുന്നത് പ്രകാരം, നാം ആത്മ വിമര്‍ശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതല്‍ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ആ വാക്കുകളിലേക്ക്:

മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു സംഘടനക്ക് രൂപം കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിള്‍ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താന്‍ ഏറെക്കുറെ സാധിച്ചിട്ടുണ്ട്.

ജീവിതം മുന്നോട്ടു കൊണ്ടു പോവ്വാനാവാതെ വീണു പോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തില്‍, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിനു നമുക്ക് ആവുന്നുണ്ട് ഇപ്പോള്‍. മറ്റു ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല. ഞാന്‍ തന്നെ അഭിനയിച്ച ചില സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോള്‍ നമ്മോടൊപ്പം ഇല്ല.നാം ആത്മ വിമര്‍ശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതല്‍ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം.

ആ പ്രസംഗം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതിയതാണ്. വാക്കുകള്‍ മാറിപ്പോയിട്ടുണ്ടാവാം. പക്ഷെ, പൊരുളിതാണ്.

VK Sreeraman reveals what Mohanlal said in his emotional speech at AMMA General Body.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിക്ക് കനത്ത തിരിച്ചടി; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

മഞ്ഞക്കൊന്നയെ പിഴുതെറിഞ്ഞ് മുത്തങ്ങ; 80 ഹെക്ടർ വനഭൂമി വീണ്ടെടുത്തു

എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം

'മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും കൂടെ അഭിനയിക്കണം'; റീല്‍സില്‍ നിന്നും റീലിലേക്ക്; 'ബാലന്‍ തൂക്കിയ' അമ്മൂമ്മ

കൊട്ടിയൂരില്‍ അത്തം ചതുശ്ശതവും വാളാട്ടവും തേങ്ങയേറും; തൃക്കലശാട്ടോടെ ഇന്ന് ഉത്സവം സമാപിക്കും