Vysakh 
Entertainment

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടിയിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രമായിരുന്നു ഖലീഫ. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും അതിഥി വേഷങ്ങളിലെത്തിയിരുന്നു. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടിയിലെത്തിയത്.

ഒടിടി റിലീസിന് പിന്നാലേയും വിമര്‍ശനങ്ങള്‍ നേരിടുകയാണ് ഖലീഫ. ഇതിനിടെ ചിത്രത്തെ പ്രശംസിച്ചു കൊണ്ടുള്ള ഒരു ആരാധകന്റെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. പൃഥ്വിരാജിനോടുള്ള വിദ്വേഷവും റിവ്യു ബോംബിങും ഖലീഫയ്ക്ക് തിരിച്ചടിയായന്നൊണ് കുറിപ്പില്‍ പറയുന്നത്. വൈശാഖ് പങ്കുവച്ച കുറിപ്പിലേക്ക്:

''വലിയ ഹൈപ്പോടെ വന്നൊരു സിനിമ. പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. എന്റെ തിയേറ്റര്‍ ലിസ്റ്റിലുണ്ടായിരുന്നു. പക്ഷെ ഒടിടിയില്‍ കാണേണ്ടി വന്നു. കടുത്ത ഡീഗ്രേഡിങിന്റേയും റിവ്യു ബോംബിങിന്റേയും പൃഥ്വിരാജിനോടുള്ള വിദ്വേഷത്തിന്റേയും ക്ലാസിക് ഉദാഹരണം എന്ന് പറഞ്ഞേ തീരു. ബികെയു എതിരാളിയായി ഉണ്ടായിരുന്നുവെന്നത് നേരാണ്. എങ്കിലും, മറ്റൊരു നായക നടനായിരുന്നുവെങ്കില്‍, വിധി മറ്റൊന്നായേനെ.

Vysakh

ഒരു മാസ് മസാല എന്റര്‍ടെയ്‌നര്‍ക്ക് വേണ്ട എല്ലാ ചേരുവകളും ഉണ്ടായിരുന്നു. ക്ലാസ് മ്യൂസിക്കും, എഡിറ്റിങും സംവിധാനവും. ആവശ്യമായ പ്ലോട്ട് ട്വിസ്റ്റുകളുണ്ടായിരുന്നു. കുറച്ച് പഴഞ്ചനാണ്. പക്ഷെ എന്താ കുഴപ്പം? നമുക്ക് നാച്ചുറല്‍ സിനിമകള്‍ക്കൊപ്പം അണ്‍റിയലിസ്റ്റിക് ആയ മാസ് സിനിമകളും വേണം. വൈശാഖിന്റെ കഠിനാധ്വാനം വെറുതായകുന്നത് കാണേണ്ടി വന്നപ്പോള്‍ വിഷമം തോന്നി.''

Director Vysakh shares note saying review bombing and hatred towards Prithviraj affected Khalifa's boxoffice perfomance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ

'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്‍