രണ്‍വീര്‍ സിങ് വീഡിയോ ദൃശ്യം
Entertainment

അമ്മയെ കാണാതെ വാവിട്ട് കരഞ്ഞ് കുഞ്ഞ്; മാറോടണച്ച് രണ്‍വീര്‍ സിങ്; വീഡിയോ വൈറല്‍

അജയ് ദേവ്ഗണ്‍, രോഹിത് ഷെട്ടി, അര്‍ജുന്‍ കപൂര്‍, ടൈഗര്‍ ഷെറോഫ്, കരീന കപൂര്‍ എന്നിവര്‍ക്കൊപ്പം ഹാളിലെത്തിയവരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് കൊച്ചുപെണ്‍കുട്ടി അമ്മയെ കാണാതെ കരയുന്നത് താരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; സിങ്കം എഗെയ്ന്‍ ട്രെയിലര്‍ ലോഞ്ചിനിടെ തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ നിന്ന് കരയുന്ന കൊച്ചുപെണ്‍കുട്ടിയെ തിരികെ അമ്മയെ ഏല്‍പ്പിക്കുന്ന രണ്‍വീര്‍ സിങിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. അജയ് ദേവ്ഗണ്‍, രോഹിത് ഷെട്ടി, അര്‍ജുന്‍ കപൂര്‍, ടൈഗര്‍ ഷെറോഫ്, കരീന കപൂര്‍ എന്നിവര്‍ക്കൊപ്പം ഹാളിലെത്തിയവരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് കൊച്ചുപെണ്‍കുട്ടി അമ്മയെ കാണാതെ കരയുന്നത് താരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് താരം പെണ്‍കുട്ടിയുടെ അടുത്ത് എത്തുകയും അവളെ ആള്‍ക്കൂട്ടത്തില്‍ നിന്ന് എടുക്കുകയും ചെയ്തു. കരയുന്നതിനിടെ കൊച്ചുകുട്ടിയെ രണ്‍വീര്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. അമ്മയെ കണ്ടെത്തിയ ശേഷം കുട്ടിയെ രണ്‍വീര്‍ അമ്മയെ തിരിച്ചേല്‍പ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു.

ഒക്ടോബര്‍ ഏഴിനായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നത്. തന്റെ കുഞ്ഞിന്റെ അദ്യ ചിത്രമാണ് സിങ്കം എഗെയ്ന്‍ എന്നും താരം ട്രെയിലര്‍ ലോഞ്ചിനിടെ പറഞ്ഞു. ഈ സിനിമയുടെ ഷൂട്ടിങിനിടെയാണ് ദീപിക ഗര്‍ഭിണിയാണെന്ന വിവരം താരം പങ്കുവച്ചത്. ദീപിക കുഞ്ഞുമായി തിരക്കിലാണ്. അതുകൊണ്ടാണ് അവള്‍ക്ക് വരാന്‍ സാധിക്കാതിരുന്നത്. എന്റെ ഡ്യൂട്ടി രാത്രിയാണ്. അതാണ് ഞാന്‍ എത്തിയതെന്നും രണ്‍വീര്‍ പറഞ്ഞു.

രോഹിത് ഷെട്ടി കോപ് യൂണിവേഴ്‌സില്‍ നിന്നും എത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് സിങ്കം എഗെയ്ന്‍. വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍, ടൈഗര്‍ ഷെറോഫ്, കരീന കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. 350 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. നവംബര്‍ ഒന്നിന് സിനിമ തീയേറ്ററുകളില്‍ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി