ചിത്രം: ഫേസ്ബുക്ക് 
Entertainment

ഒരു രൂപയ്ക്ക് സിനിമ കാണാം, കാളിദാസ് ജയറാമിന്റെ 'ബാക്ക് പാക്കേഴ്സ്' എത്തി

മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സ് സിലൂടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ബാക്ക് പാക്കേഴ്സ് റിലീസ് ചെയ്തു. മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സ് സിലൂടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഒരു രൂപ മുടക്കിയാൽ ഈ പ്ലാറ്റ്ഫോമിലൂടെ ചിത്രം കാണാനാകും. ഇന്നു മുതലാണ് ബാക്ക് പാക്കേഴ്സ് പ്രദർശനത്തിന് എത്തിയത്.

സംവിധായകൻ ജയരാജ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് അറിയിച്ചത്. കാന്‍സര്‍ രോഗബാധിതരായി മരണം കാത്തുകിടക്കുന്ന ഒരു യുവാവിന്‍റേയും യുവതിയുടേയും ജീവിതവും പ്രണയവും അവരുടെ സ്വപ്നങ്ങളുമെല്ലാമാണ് സിനിമ പറയുന്നത്. കാർത്തിക നായരാണ് ചിത്രത്തിലെ നായികയായെത്തുന്നത്. 

അഭിനന്ദന്‍ രാമാനുജമാണ് സിനിമയുടെ ഛായാഗ്രഹണം. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഡോ.സുരേഷ്‌ കുമാര്‍ മുട്ടത്ത്, അഡ്വ.കെ.ബാലചന്ദ്രന്‍ നിലമ്പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്