Entertainment

'25 ദിവസം കൊണ്ട് പണം ഡബിളാകുന്ന പദ്ധതി'; ചിരിപ്പിച്ച് അക്ഷയ് കുമാര്‍

സിനിമയിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും ചിരി നിറക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

സകരമായ കഥാപാത്രങ്ങളിലൂടെ ആരാധകരെ ചിരിപ്പിക്കാറുള്ള നടനാണ് അക്ഷയ് കുമാര്‍. എന്നാല്‍ സിനിമയിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും ചിരി നിറക്കുകയാണ് താരം. അക്ഷയ് കുമാര്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്. 

തന്റെ ഒരു സ്റ്റൈലിഷ് ചിത്രത്തിന് താരം നല്‍കിയ അടിക്കുറിപ്പാണ് ആരാധകരെ ചിരിപ്പിക്കുന്നത്. കറുത്ത ഷര്‍ട്ടും ജീന്‍സും ധരിച്ച് നടന്നുവരുന്ന അക്ഷയാണ് ചിത്രത്തില്‍. താരത്തിന്റെ കയ്യിലായി മഞ്ഞ നിറത്തിലുള്ള സ്യൂട്ട്ക്‌സും കാണാം. കൂടാതെ മഞ്ഞ നിറത്തിലുള്ള ഹെഡ്‌ഫോണ്‍ കഴുത്തിലും തൂക്കിയിട്ടുണ്ട്. 25 ദിവസം കൊണ്ട് പൈസ ഡബിളാകുന്ന പദ്ധതിയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞാല്‍- എന്നാണ് താരം കുറിച്ചിരിക്കുന്നത്. 

അക്ഷയ് കുമാറിന്റെ പഴയ ചിത്രത്തില്‍ നിന്നുള്ള ഡയലോഗാണിത്. 2006 ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രം ഫിര്‍ ഹേര ഫേരി എന്ന ചിത്രത്തില്‍ ഇതുപോലൊരു പദ്ധതിയെക്കുറിച്ച് പറയുന്നുണ്ട്. ചിത്രത്തിലെ അക്ഷയുടെ കഥാപാത്രമായ രാജു ബിപാഷ ബസുവിന്റെ അനുരാധയുടെ അടുത്തേക്ക് 50 ലക്ഷവുമായി പോകുന്നുണ്ട്. എന്തായാലാലും പുതിയ ചിത്രവും അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. ഹേരാ ഫേരിയുടെ മൂന്നാം ഭാഗം വരുന്നുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. രസകരമായ കമന്റുകള്‍ കൊണ്ട് നിറയുകയാണ് പോസ്റ്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT