കരീന കപൂര്‍, സാറ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'സാറയുടെ അമ്മയായി അഭിനയിക്കുമോ?': കരീനയുടെ മറുപടി

സാറ അലി ഖാന്റെ അമ്മയുടെ വേഷം ചെയ്യുമോ എന്ന ചോദ്യത്തിന് കരീന നല്‍കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍നായികയാണ് കരീന കപൂര്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. 43 വയസിലും താരത്തിന്റെ സൗന്ദര്യത്തില്‍ കോട്ടം തട്ടിയിട്ടില്ല. ബോളിവുഡിന്റെ താരറാണിയായി തുടരുകയാണ് കരീന. സാറ അലി ഖാന്റെ അമ്മയുടെ വേഷം ചെയ്യുമോ എന്ന ചോദ്യത്തിന് കരീന നല്‍കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. 

കോഫി വിത്ത് കരണ്‍ ഷോയില്‍ വച്ച് കരണ്‍ ജോഹറാണ് കരീനയോട് ഈ ചോദ്യം ചോദിച്ചത്. സാറയുടെ അമ്മയായി സിനിമയില്‍ അഭിനയിക്കാന്‍ പറഞ്ഞാല്‍ അത് ഏറ്റെടുക്കുമോ? എന്നായിരുന്നു ചോദിച്ചത്. ഞാനൊരു നടിയാണ്. ഏത് പ്രായത്തിലുള്ള കഥാപാത്രവും എനിക്ക് ചെയ്യാനാവും. അത് ഇതുവരെ മനസിലായില്ലേ.- എന്നായിരുന്നു കരീനയുടെ മറുപടി. 

അപ്പോള്‍ സാറയുടെ അമ്മയാവാന്‍ തയാറാണല്ലേ എന്ന് കരണ്‍ എടുത്തു ചോദിച്ചപ്പോള്‍ ഏത് കഥാപാത്രമായും അഭിനയിക്കാന്‍ തയാറാണെന്ന് കരീന വ്യക്തമാക്കുകയായിരുന്നു. കരീനയുടെ ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് സാറ അലി ഖാന്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT