ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

വീണ്ടും മഹേഷ് നാരായണനൊപ്പം; അറിയിപ്പിന്റെ സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

മികച്ച വിജയം നേടിയ ടേക്ക് ഓഫിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നു. അറിയിപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. മികച്ച വിജയം നേടിയ ടേക്ക് ഓഫിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 

അറിയിപ്പിന് തുടക്കമാകുന്നു. പ്രീ പ്രൊഡക്ഷൻ ആരംഭിച്ചു. ടേക്ക് ഓഫിന് ശേഷം, മഹേഷ് നാരായണനോടും ഷെബിൻ ബാക്കറിനോടുമൊപ്പം വീണ്ടും. എന്നിൽ ഏറ്റവും കൂടുതൽ എഡിറ്റിങ് ചെയ്ത ആളുടെ ശക്തമായ സിനിമയോടും കഥാപാത്രത്തോടും ചേരാൻ കാത്തിരിക്കുന്നു- മഹേഷ് നാരായണനൊപ്പമുള്ള ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബൻ കുറിച്ചു. 

 സംവിധാനത്തിനൊപ്പം അറിയിപ്പിന്റെ എഡിറ്റിങ്ങും അദ്ദേഹം നിർവഹിക്കുന്നുണ്ട്. കൂടാതെ തിരക്കഥയിലും അദ്ദേഹം പങ്കാളിയാവുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുനന്നിട്ടില്ല. ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ മാലിക് ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സി യു സൂണെന്ന ചിത്രവും മഹേഷ് നാരായണൻ സംവിധാനം ചെയ്‍തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

പഴത്തൊലി കളയല്ലേ...; ചെടികള്‍ തഴച്ചുവളരാന്‍ ഇത് സൂപ്പര്‍ ജൈവവളം

ജേസൺ സഞ്ജയ്‌യുടെ സംവിധാനം പാളിയോ ? 'ഇത്രയും ചെറുപ്രായത്തിൽ ഔട്ട്ഡേറ്റഡ് മേക്കിങ്' എന്ന് വിമർശനം; 'സി​ഗ്മ' ആദ്യ ദിന കളക്ഷൻ

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!