തിയേറ്ററുകളില്‍ വലിയ തിരക്കുകാണുന്ന സമയമാണ് ഫെസ്റ്റിവല്‍ സീസണുകള്‍. വിഷു, ഓണം, ക്രിസ്തുമസ് തുടങ്ങിയ അവധിക്കാലത്ത് റിലീസിനെത്തുന്ന സിനിമകള്‍ക്ക് മികച്ച പ്രതികരണം നേടാനായാല്‍ ബോക്‌സ് ഓഫീസില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. അതുകൊണ്ട് തന്നെ ഈ സമയങ്ങളില്‍ തങ്ങളുടെ വാണിജ്യമൂല്യമുള്ള സിനിമകള്‍ റിലീസ് ചെയ്യാന്‍ താരങ്ങള്‍ മത്സരിക്കും. ഇത് പലപ്പോഴും ബോക്‌സ് ഓഫീസ് ക്ലാഷുകളിലേക്ക് വഴിയൊരുക്കും.
ഫെസ്റ്റിവല്‍ സീസണിലെ ക്ലാഷില്‍ വിജയിക്കുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും നല്‍കുക വലിയ ബൂസ്റ്റിങ് ആയിരിക്കും. വലിയ താരങ്ങളൊക്കെ തങ്ങളുടെ സിനിമകളുടെ റിലീസ് ഫെസ്റ്റിവല്‍ സമയത്ത് ഉറപ്പാക്കുന്നത് കാണാം. എന്നാല്‍ ചിലപ്പോഴൊക്കെ സൂപ്പര്‍ താര ചിത്രങ്ങളെ കുഞ്ഞു സിനിമകള്‍ ബഹുദൂരം പിന്നിലാക്കുന്നതും കാണാം. അതുകൊണ്ട് തന്നെ സിനിമാ പ്രേമികള്‍ക്ക് ഓരോ ഫെസ്റ്റിവല്‍ സീസണുകളും ആകാംഷ നിറഞ്ഞകാലമാണ്.
ഈ ക്രിസ്തുമസിന് കേരള ബോക്‌സ് ഓഫീസില്‍ മുഖാമുഖം വന്നത് മോഹന്‍ലാലും നിവിന്‍ പോളിയുമാണ്. തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് നിവിന്‍ പോളി കടന്നു പോകുന്നത്. കൊവിഡിന് ശേഷം ഒരൊറ്റ ബോക്‌സ് ഓഫീസ് വിജയം പോലും നേടാന്‍ സാധിച്ചിട്ടില്ല. ഫീല്‍ഡ് ഔട്ടായെന്ന പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നു നിവിന്. ഇതില്‍ നിന്നെല്ലാം തിരികെ വരാനുള്ള നിവിന് മുന്നിലുള്ള പിടിവള്ളിയായിരുന്നു അഖില്‍ സത്യന്‍ ഒരുക്കിയ സര്‍വ്വം മായ.
മോഹന്‍ലാല്‍ ആകട്ടെ ഈ ക്രിസ്തുമസിനെത്തിയത് വൃഷഭ എന്ന പാന്‍ ഇന്ത്യന്‍ ചിത്രവുമായാണ്. തെലുങ്ക് ചിത്രമായ വൃഷഭ ഒരുക്കിയിരിക്കുന്നത് വലിയ ബജറ്റിലാണ്. തന്റെ കരിയറില്‍ സമീപകാലത്തെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് മോഹന്‍ലാല്‍ കടന്നു പോകുന്നതും.
എന്നാല്‍ ബോക്‌സ് ഓഫീസ് നിവിന്‍ പോളിയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. ക്രിസ്തുമസ് ക്ലാഷില്‍ മോഹന്‍ലാലിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് നിവിന്‍ പോളി. 70 കോടി ബജറ്റിലെത്തിയ മോഹന്‍ലാല്‍ ചിത്രത്തിന് വളരെ മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതോടെ പലയിടത്തും ഷോകള്‍ ക്യാന്‍സര്‍ ആയതായി റിപ്പോര്‍ട്ടുകളുണ്ട്. മറുവശത്താകട്ടെ നിവിന്‍ പോളി ചിത്രം മികച്ച പ്രകതികരണങ്ങള്‍ നേടുകയും 250 ലധികം ലേറ്റ് നൈറ്റ് ഷോകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ ദിവസം എട്ട് കോടി രൂപയാണ് സര്‍വ്വം മായ നേടിയത്. മോഹന്‍ലാല്‍ ചിത്രമാണെങ്കില്‍ ഒരു കോടി പോലും കേരളത്തില്‍ നിന്നും നേടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോക്‌സ് ഓഫീസ് ക്ലാഷില്‍ മോഹന്‍ലാലിനെ നിവിന്‍ പോളി പരാജയപ്പെടുത്തുമ്പോള്‍ രസകരമായൊരു കണക്ക് കൂടി ശ്രദ്ധേയമാണ്. ഇത് ആദ്യമായിട്ടല്ല മോഹന്‍ലാലിനെ നിവിന്‍ പോളി ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുത്തുന്നത്. ഇതിന് മുമ്പ് നാല് തവണ നിവിനും മോഹന്‍ലാലും മുഖാമുഖം വന്നിട്ടുണ്ട്. നാല് തവണയും ബോക്‌സ് ഓഫീസ് നിവിനൊപ്പമാണെന്നതാണ് ഇതിലെ രസകരമായ വസ്തുത.
2014 ലാണ് നിവിനും മോഹന്‍ലാലും ആദ്യമായി ക്ലാഷ് വരുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴുമായിരുന്നു ആ വര്‍ഷം മോഹന്‍ലാലിന്റെ ചിത്രം. മഞ്ജു വാര്യരായിരുന്നു. നായിക. ചിത്രത്തിന് മികച്ച പ്രതികരണം നേടാനും സാധിച്ചു. എന്നാല്‍ രണ്ടാഴ്ച ഗ്യാപ്പില്‍ വന്ന ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രം വന്‍ വിജയം നേടി. ആ വെക്കേഷന്‍ കാലം ബോക്‌സ് ഓഫീസില്‍ വടക്കന്‍ സെല്‍ഫിയ്ക്ക് വട്ടം വെക്കാന്‍ മറ്റാര്‍ക്കും സാധിച്ചിരുന്നില്ല.
2017 ഓണത്തിന് മോഹന്‍ലാല്‍ വെളിപാടിന്റെ പുസ്തകവുമായി എത്തിയപ്പോള്‍ നിവിന്റെ റിലീസ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയായിരുന്നു. റിലീസിന് മുമ്പ് വലിയ ഹൈപ്പ് നേടിയ ചിത്രമായിരുന്ന ലാല്‍ ജോസ് ഒരുക്കിയ വെളിപാടിന്റെ പുസ്തകം. എന്നാല്‍ സല്‍ത്താഫ് സലീം-നിവിന്‍ പോളി കുട്ടൂകെട്ടിലെ ഫീല്‍ഗുഡ് ചിത്രം ആ ക്ലാഷില്‍ വിജയിച്ചു. ഇന്നും ആരാധര്‍ റീവിസിറ്റ് ചെയ്യുന്ന, സംസാരിക്കുന്ന ചിത്രമായി ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള മാറി.
നിവിനും മോഹന്‍ലാലും പിന്നെ മുഖാമുഖം വന്നത് 2019 ലെ ഓണത്തിനാണ്. മോഹന്‍ലാല്‍ വന്നത് ഇട്ടിമാണിയുമായിട്ടായിരുന്നു. നിവിന്റെ സിനിമ ലവ് ആക്ഷന്‍ ഡ്രാമയായിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്. 50 കോടിയിലധികം നേടിയ ചിത്രം തിയേറ്ററില്‍ ചിരിയുടെ പൂരക്കാഴ്ചയായി മാറി. നിവിന്‍ പോളിയുടെ ഒടുവിലത്തെ ബോക്‌സ് ഓഫീസ് വിജയവും ലവ് ആക്ഷന്‍ ഡ്രാമയായിരുന്നു. ആറ് വര്‍ഷത്തിനിപ്പുറും വീണ്ടുമൊരു ക്ലാഷില്‍ മോഹന്‍ലാലിനെ പരാജയപ്പെടുത്തി നിവിന്‍ പോളി ട്രാക്കിലേക്ക് തിരികെ വന്നിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates