യാമി ഗൗതം ഫെയ്സ്ബുക്ക്
Entertainment

'ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ഷൂട്ടിങ്ങിനിടെ, ഏറെ ബുദ്ധിമുട്ടി': സന്തോഷവാര്‍ത്തയുമായി യാമി ഗൗതം

ആര്‍ട്ടിക്കിള്‍ 370 ന്റെ ട്രെയിലര്‍ ലോഞ്ചിന് ഇടയിലാണ് കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദമ്പതികള്‍ തുറന്നു പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ പ്രമോഷനിടെ ഗര്‍ഭിണിയാണെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി യാമി ഗൗതം. സംവിധായകന്‍ ആദിത്യ ധര്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവരും ഒന്നിക്കുന്ന ആര്‍ട്ടിക്കിള്‍ 370 ന്റെ ട്രെയിലര്‍ ലോഞ്ചിന് ഇടയിലാണ് കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദമ്പതികള്‍ തുറന്നു പറഞ്ഞത്.

ഗര്‍ഭകാലത്തെ ഷൂട്ടിങ് അനുഭവത്തേക്കുറിച്ചും യാമി തുറന്നു പറഞ്ഞു. ഗര്‍ഭകാലത്തിന്റെ ആദ്യ മാസങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആക്ഷന്‍ രംഗങ്ങള്‍ പോലും ഈ സമയത്ത് താരത്തിന് അഭിനയിക്കേണ്ടിവന്നു. ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് താരം പറയുന്നത്. മാനസികമായും ബുദ്ധിമുട്ടിക്കുന്നതായിരുന്നു. ഭര്‍ത്താവിന്റേയും ടീമിന്റേയും തന്റെ കുടുംബത്തിന്റേയുമെല്ലാം പിന്തുണയില്ലായിരുന്നെങ്കില്‍ ഇത് സാധിക്കുമായിരുന്നില്ലെന്നും താരം പറഞ്ഞു.

ചിത്രത്തിലെ കഠിനമായ പരിശീലന രംഗമുണ്ടായിരുന്നു. വളരെ ശ്രദ്ധിക്കേണ്ട സമയമായിരുന്നു. ആ സമയത്ത് രഹസ്യമായി എന്നെ നോക്കിയ ഡോക്ടര്‍മാര്‍ക്ക് നന്ദി. ഭാഗ്യത്തിന് കുറിച്ച് ഭാഗം മാത്രമേ ചിത്രീകരിക്കാനുണ്ടായിരുന്നുള്ള. പക്ഷേ കുഞ്ഞും ഈ സിനിമയുടെ ഭാഗമായി എന്നത് അവിശ്വസനീയമാണ്. എന്റെ അമ്മ ജോലി ചെയ്യുന്നത് കണ്ട് വളര്‍ന്നത് എനിക്ക് പ്രചോദനമായിട്ടുണ്ട്. നമ്മള്‍ ഇന്ത്യന്‍ വനിതകള്‍ പ്രശംസിക്കപ്പെടുന്നതിനേക്കാള്‍ ശക്തരാണ്.- യാമി ഗൗതം പറഞ്ഞു.

താരത്തിന്റെ ഭര്‍ത്താവും കുഞ്ഞു വരുന്നതിലെ സന്തോഷം പങ്കുവച്ചു. സിനിമ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കുഞ്ഞിനെക്കുറിച്ച് അറിയുന്നത്. അഭിമന്യുവിന്റെ കഥ പോലെയാണ് തോന്നിയത് എന്നുമാണ് ധര്‍ പറഞ്ഞത്. 2021ലാണ് ഇരുവരും വിവാഹിതരായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT