Yash വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഞാൻ ​ഗ്യാങ്സ്റ്റർ റോൾ മുൻപ് ചെയ്തിട്ടുണ്ട്, ടോക്സിക് അതുപോലെയല്ല; രാമായണ പോലെ തന്നെ പ്രതീക്ഷയുണ്ട്'

ഗീതു മോഹന്‍ദാസ് ഗ്യാങ്സ്റ്റര്‍ സിനിമയ്ക്ക് ഒരു പുതിയ രൂപം തന്നെ നല്‍കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

രാമായണ പോലെ തന്നെ താൻ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക് എന്ന് നടൻ യഷ്. പ്രേക്ഷകർക്ക് പുതിയൊരു അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

മൂവി റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു യഷ്. "രാമയാണ പോലെ ഒരുപാട് പ്രതീക്ഷകള്‍ ഉള്ള സിനിമയാണ് ടോക്സിക്. ആദ്യം ഞങ്ങള്‍ ടോക്‌സിക് ഇംഗ്ലീഷിലും ഷൂട്ട് ചെയ്തിരുന്നു. ടോക്‌സിക് ഒരു ടിപ്പിക്കല്‍ ഗ്യാങ്‌സറ്റര്‍ ആക്ഷന്‍ സിനിമ അല്ല.

ഇതിൽ ആഴത്തിലുള്ള ഒരു സൈക്കോളജിയും അതുപോലെ മനുഷ്യ ജീവിതത്തിന്റെ വളരെ രസകരമായ ലെയറുകളും ചർച്ച ചെയ്യുന്നുണ്ട്. ഈ സിനിമയുടെ സംവിധായിക ഗീതു മോഹന്‍ദാസ് ഗ്യാങ്സ്റ്റര്‍ സിനിമയ്ക്ക് ഒരു പുതിയ രൂപം തന്നെ നല്‍കിയിട്ടുണ്ട്. അത് നിങ്ങള്‍ക്ക് സിനിമ കാണുമ്പോള്‍ മനസ്സിലാകും.

ഈ സിനിമയില്‍ എനിക്ക് ഒരുപാട് ഷെയ്ഡുകളും ലുക്കും വരുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ വേഷമാണ് ചെയ്യുന്നതെങ്കിലും ടോക്‌സിക് നിങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കും".- യഷ് പറയുന്നു. ജനപ്രിയരായ ഒരുപാട് അഭിനേതാക്കള്‍ അണിനിരക്കുന്ന സിനിമയാണ് ടോക്‌സിക് എന്നും അതുകൊണ്ടുതന്നെ സിനിമ മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലെ അഞ്ച് നായികമാരും ഗംഭീര പെര്‍ഫോമേഴ്‌സാണെന്നും എല്ലാം കൊണ്ടും ഈ സിനിമ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം മുതല്‍ വന്‍ ഹൈപ്പ് ഉണ്ടായിരുന്ന ചിത്രമാണ് ടോക്‌സിക്. കെജിഎഫ് ചാപ്റ്റർ 2 വിന് ശേഷം യഷ് നായകനായെത്തുന്ന ചിത്രം കൂടിയാണ് ടോക്സിക്. നയൻതാര, രുക്മിണി വസന്ത്, കിയാര അദ്വാനി, താര സുതാരിയ തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.

Cinema News: Actor Yash opens up about Toxic movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല