ദൃശ്യം 2 ടീസറിൽ മോഹൻലാൽ 
Entertainment

യൂ ടൂ മോഹന്‍ലാല്‍, 2021 വഞ്ചനയുടെ വര്‍ഷം; ; ദൃശ്യം 2 ഓണ്‍ലൈന്‍ റിലീസിനെതിരെ ഫിലിം ചേംബര്‍

ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി മോഹന്‍ലാലാണ് ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന്റെ റിലീസ് പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി : മോഹന്‍ലാല്‍ നായകനായ ദൃശ്യം സിനിമയുടെ രണ്ടാംഭാഗം ഒണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ്. 

2020 കൊറോണ വര്‍ഷമായിരുന്ന തീയറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം.... യൂ ടൂ മോഹന്‍ലാല്‍ എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അനില്‍ തോമസ് കുറിച്ചത്. 

ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി മോഹന്‍ലാലാണ് ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന്റെ റിലീസ് പ്രഖ്യാപിച്ചത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുക. ജോര്‍ജു കുട്ടിയും കുടുംബവും ആമസോണ്‍ പ്രൈമിലൂടെ ഉടന്‍ എത്തും എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ ടീസര്‍ പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT