ഏഴ് കടൽ ഏഴ് മലൈ 
Entertainment

ഫീൽ ദ് മാജിക്! നിവിൻ പോളി ചിത്രത്തിലൂടെ ആദ്യമായി ഒരുമിച്ച് യുവൻ ശങ്കർ രാജയും സന്തോഷ് നാരായണനും

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റും പ്രേക്ഷകരിൽ ആവേശം നിറയ്ക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതിനോടകം തന്നെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തുക്കഴിഞ്ഞു.

തെന്നിന്ത്യൻ സിനിമയിലെ രണ്ട് ഹിറ്റ് സംഗീത സംവിധായകരാണ് പാട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയും സന്തോഷ് നാരായണനും ആദ്യമായി ഒന്നിച്ചിരിക്കുകയാണ് ഏഴ് കടൽ ഏഴ് മലൈയിലൂടെ. ഏഴേഴ് മലൈ... എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. മധൻ കർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാടിയിരിക്കുന്നതാകട്ടെ സന്തോഷ് നാരായണനും. മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു പേരുടേയും കോമ്പോ നന്നായിട്ടുണ്ടെന്നാണ് ഭൂരിഭാ​ഗം പേരുടേയും കമന്റുകൾ. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. അഞ്ജലിയാണ് ചിത്രത്തിലെ നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT