Entertainment

അച്ഛന്റെ പാവയുമായി കളി, കൂട്ടായി ഇസയും; ടൊവിനോയുടെ 'സൂപ്പർഹാന്റെ' മാമോദീസാ വിശേഷങ്ങൾ; വിഡിയോ

തഹാന്റെ കളിയും ഇസയുടെ കുറുമ്പുമെല്ലാം നിറഞ്ഞ വിഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

കൻ തഹാന്റെ മാമോദീസ വിഡിയോ പുറത്തുവിട്ട് നടൻ ടൊവിനോ തോമസ്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിന്റെ മനോഹരമായ വിഡിയോയാണ് താരം ആരാധകർക്കായി പങ്കുവെച്ചത്. പള്ളിയിലും വീട്ടിലുമായിട്ടാണ് മാമോദീസ ചടങ്ങുകൾ നടന്നത്. 

സൂപ്പർഹാൻ ആയിട്ടാണ് കുഞ്ഞ് തഹാൻ എത്തുന്നത്. ടൊവിനോയുടേയും കുടുംബത്തിന്റേയും ചിത്രങ്ങൾകൊണ്ടും പൂക്കൾകൊണ്ടും അലങ്കരിച്ച സ്റ്റേജിലായിരുന്നു ചടങ്ങുകൾ. തഹാന്റെ കളിയും ഇസയുടെ കുറുമ്പുമെല്ലാം നിറഞ്ഞ വിഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്. അനു​ഗ്രഹീതമായ ആ നിമിഷം എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

കഴിഞ്ഞ ദിവസമായിരുന്നു മാമോദീസ നടന്നത്. അതിന്റെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ജൂൺ 6–നാണ് ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. ടൊവീനോ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആ സന്തോഷ വാർത്ത ആരാധകരോട് പങ്കു വച്ചത്. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014–ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. ഇവർക്ക് ഇസ എന്നു പേരുള്ള ഒരു മകളുമുണ്ട്.

https://www.facebook.com/ActorTovinoThomas/posts/3926422930721032

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

SCROLL FOR NEXT