Entertainment

'അന്നേ ചെരുപ്പൂരി അടിക്കണമായിരുന്നു, പഴയകാര്യം ഇപ്പോള്‍ പറഞ്ഞിട്ടെന്തിനാ' ? മീ ടൂ വിനെതിരെ ഷക്കീല

സിനിമയില്‍ നിന്ന് തനിക്ക് ധാരാളം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ച് കാണിക്കുകയാണ് താന്‍ ചെയ്തതെന്നും

സമകാലിക മലയാളം ഡെസ്ക്

മീ ടൂ മൂവ്‌മെന്റിനോട് യോജിപ്പില്ലെന്ന് നടി ഷക്കീല. പഴയ കാര്യങ്ങള്‍ ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. അതിനോട് എനിക്ക് യോജിക്കാനും കഴിയില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അപ്പോഴേ ചെരുപ്പൂരി അടിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. 

സിനിമയില്‍ നിന്ന് തനിക്ക് ധാരാളം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ച് കാണിക്കുകയാണ് താന്‍ ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചത് മലയാളത്തില്‍ നിന്നായിരുന്നു. സിനിമ വിതരണം ചെയ്തവരൊക്കെ വലിയ സമ്പന്നരായി. മലയാളം ഒട്ടും അറിയാതെയാണ് അഭിനയിച്ചത്. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കിന്നാരത്തുമ്പികളില്‍ അഭിനയിക്കാന്‍ എത്തിയതെന്നും അവര്‍ വെളിപ്പെടുത്തി. റിച്ച ഛദ്ദ നായികയായി ഷക്കീലയുടെ ജീവിതത്തെ കുറിച്ചുള്ള സിനിമ ഉടന്‍ പുറത്തിറങ്ങും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT