Entertainment

അപൂര്‍വ്വ നേട്ടവുമായി കൊലമാവ് കോകില: സൂപ്പര്‍താര പദവി നയന്‍സിന്റെ കയ്യില്‍ ഭദ്രം

സ്വന്തം പ്രയത്‌നം കൊണ്ട് ചലച്ചിത്രമേഖലയില്‍ തന്റേതായ ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്ത താരമാണ് നയന്‍താര.

Author : സമകാലിക മലയാളം ഡെസ്ക്

സ്വന്തം പ്രയത്‌നം കൊണ്ട് ചലച്ചിത്രമേഖലയില്‍ തന്റേതായ ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്ത താരമാണ് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് താരം അറിയപ്പെടുന്നത് തന്നെ. ഈ സൂപ്പര്‍താരം പ്രധാനവേഷത്തിലെത്തുന്ന കോലമാവ് കോകില ആഗസ്റ്റ് 17ന് തിയേറ്ററുകളില്‍ എത്തുകയാണ്. നെല്‍സണ്‍ ദീലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യോഗി ബാബു, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. 

കോലമാവു കോകിലയുടെ ടീസറും പാട്ടുകളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ ഒരു അപൂര്‍വ്വ നേട്ടം കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം രാവിലെ 6 മണിമുതല്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുവെ പുരുഷ താരങ്ങള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രങ്ങള്‍ക്ക് മാത്രമേ അത്തരത്തിലുള്ള ഒരു വരവേല്‍പ്പ് ലഭിക്കാറുള്ളൂ. 

രജനികാന്ത്, അജിത്, സൂര്യ, വിജയ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ സമാനമായി റിലീസ് ചെയ്തിട്ടുണ്ട്. കോളിവുഡില്‍ ആദ്യമായാണ് ഒരു നടിയുടെ ചിത്രം ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഷോകളുടെ എണ്ണം കൂട്ടാനും തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. നയന്‍താര ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ അത്രമാത്രം സ്വീകാര്യതയാണ്. 

സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കള്ളകടത്തില്‍ എത്തപ്പെടുന്ന കോകില എന്ന കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യുവാക്കളുടെ ഹരമായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT