Entertainment

അമല പോളിന്റെ മുന്‍ ഭര്‍ത്താവ് സംവിധായകന്‍ എഎല്‍ വിജയ് വിവാഹിതനായി

ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ഐശ്വര്യയാണ് വിജയിന്റെ വധു

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകനും നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവുമായ എഎല്‍ വിജയ് രണ്ടാമതും വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ഐശ്വര്യയാണ് വിജയിന്റെ വധു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. ഇവര്‍ വിവാഹിതരാകന്‍ പോകുന്നുവെന്നുള്ള വാര്‍ത്ത നേരത്തേ പുറത്ത് വന്നിരുന്നു.

ജൂണ്‍ 29  നാണു താന്‍ വീണ്ടും വിവാഹിതനാകുന്നുവെന്ന വാര്‍ത്ത വിജയ് ആരാധകരുമായി പങ്കുവച്ചത്. മാധ്യമങ്ങളെയും സുഹൃത്തുക്കളെയും അഭ്യുദയകാംഷികളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള വിജയിന്റെ പത്രക്കുറിപ്പ് വി4 എന്റെര്‍ടെയ്‌നേഴ്‌സിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ ഡയമണ്ട് ബാബുവാണ് പുറത്തുവിട്ടിരുന്നത്.  

മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എഎല്‍ വിജയ്. ദൈവത്തിരുമകള്‍ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. 2017ല്‍ അമലയുമായി വിജയ് വേര്‍പിരിഞ്ഞു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം.

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം തലൈവിയാണ് വിജയിന്റെ പുതിയ ചിത്രം. കങ്കണ റണാവത് ആണ് ചിത്രത്തില്‍ ജയലളിതയെ അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം