Entertainment

അമ്മക്ക് പിറന്നാള്‍ സമ്മാനമായി മിനി കൂപ്പര്‍; ഞെട്ടിച്ച് യുവതാരം; കയ്യടിച്ച് ആരാധകര്‍

അമ്മക്ക് പിറന്നാള്‍ ആശംസകള്‍  താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള യുവതാരമാണ് കാര്‍ത്തിക് ആര്യന്‍. കുടുംബത്തിനൊപ്പമുള്ള സ്‌പെഷ്യല്‍ മൊമന്റ്‌സെല്ലാം താരം ആരാധകരുമായി പങ്കുവെക്കുകയാണ്. കഴിഞ്ഞ ദിവസം അമ്മക്ക് പിറന്നാള്‍ ആശംസകള്‍  താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആരാധകരാണ് അമ്മക്ക് എന്തു ഗിഫ്റ്റാണ് നല്‍കിയത് എന്ന ചോദ്യവുമായി എത്തിയത്. താരം അമ്മക്കു നല്‍കിയ പിറന്നാള്‍ ഗിഫ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അമ്മ മാല തിവാരിക്ക് പുതുപുത്തന്‍ മിനി കൂപ്പറാണ് താരം സമ്മാനിച്ചത്. 

അമ്മയുമൊത്ത് കാറില്‍ റൈഡ് നടത്താനും താരം മറന്നില്ല. അമ്മയെ സൈഡില്‍ ഇരുത്തി വണ്ടിയോടിച്ചു പോകുന്ന കാര്‍ത്തിക്കിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുംബൈയിലെ ക്ഷേത്രത്തിലേക്കായിരുന്നു പുതിയ കാറില്‍ ഇരുവരുടേയും യാത്ര. താരത്തെകണ്ട് നിരവധി ആരാധകരാണ് ചുറ്റും കൂടിയത്. 

വ്യാഴാഴ്ചയായിരുന്നു മാല തിവാരിയുടെ ജന്മദിനം. ചെറുപ്പത്തിലെ ഫോട്ടോ പങ്കുവെച്ചാണ് താരം അമ്മക്ക് ആശംസകള്‍ അറിയിച്ചത്. എന്റെ പ്രിയപ്പെട്ട ഹെയര്‍സ്റ്റൈലിസ്റ്റിന് പിറന്നാള്‍ ആശംസകള്‍. ലവ് യു അമ്മ എന്നാണ് താരം കുറിച്ചത്. സാറ അലി ഖാന്‍ നായികയാവുന്ന ലവ് ആജ് കലാണ് കാര്‍ത്തിക്കിന്റെ പുതിയ ചിത്രം. ഫെബ്രുവരി 14നാണ് ചിത്രം തീയെറ്ററില്‍ എത്തുക. രണ്ട് കാലഘട്ടങ്ങളില്‍ നടക്കുന്ന പ്രണയമാണ് ചിത്രത്തില്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍