Entertainment

അമൽ നീരദ് ചിത്രത്തിൽ സൗബിൻ; ആവേശത്തോടെ ആരാധകർ

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ബിലാൽ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം സൗബിൻ നായകനാകുന്ന ചിത്രം തുടങ്ങാനാണ് പദ്ധതിc

സമകാലിക മലയാളം ഡെസ്ക്

സൗബിനെ നായകനാക്കി അമല്‍ നീരദ് സിനിമ ഒരുക്കുന്നു. അടുത്ത വര്‍ഷത്തോടെ ചിത്രീകരണം ആരംഭിക്കും. സൗബിൻ തന്നെ വ്യക്തമാക്കിയതാണ് ഇക്കാര്യം. ദ ക്യുവിന് നൽകിയ അഭിമുഖത്തിലാണ് സൗബിൻ ഇക്കാര്യം വ്യക്തമാക്കിയത്.

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ബിലാൽ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം സൗബിൻ നായകനാകുന്ന ചിത്രം തുടങ്ങാനാണ് പദ്ധതി. അമല്‍ നീരദിൻ്റെ സംവിധാന സഹായിയും സഹ സംവിധായകനുമായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് സൗബിൻ. അന്‍വര്‍ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനില്‍ സഹ സംവിധായകനായി പ്രവര്‍ത്തിക്കുന്ന സൗബിൻ്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

അടുത്ത വര്‍ഷത്തേയ്ക്കായി സൗബിന് ഒരുപിടി ചിത്രങ്ങളാണ് ഉള്ളത്. സൗബിൻ നായകനായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങൾ തീയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഡിസൂസ എന്ന ചിത്രത്തിലാണ് സൗബിന്‍ ഇപ്പോൾ അഭിനയിക്കുന്നത്. ഇത് കൂടാതെ ഭദ്രന്‍ സംവിധാനം ചെയ്യുന്ന ജൂതന്‍ എന്ന ചിത്രവും 2020ല്‍ സൗബിൻ്റേതായി അണിയറയിൽ പുരോഗമിക്കുകയാണ്.

അതിനിടെ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ബിലാലിനായി കാത്തിരിക്കുകയാണ് ആരാധകർ. ബി​ഗ് ബിക്ക് ശേഷം അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ബിലാൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT