Entertainment

അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ സന്തോഷം, കൃത്രിമമല്ലെങ്കിൽ അംഗീകരിക്കുന്നു; ദിവ്യ ഗോപിനാഥ് 

കേസുമായി ഇനി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ

Author : സമകാലിക മലയാളം ഡെസ്ക്

മീ ടു ആരോപണത്തിൽ അലന്‍സിയര്‍ പരസ്യമായി ക്ഷമ ചോദിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് നടി ദിവ്യ ഗോപിനാഥ്. കൃത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിച്ചതെങ്കില്‍ താനത് അംഗീകരിക്കുന്നെന്നാണ് ദിവ്യയുടെ പ്രതികരണം. അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ എന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം തുടരരുത്. അതുകൊണ്ടാണ് പരസ്യമായി അലന്‍സിയര്‍ ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെട്ടത്, ദിവ്യ പറഞ്ഞു. 

അദ്ദേഹം മൂലമുണ്ടായ ദ്രോഹങ്ങള്‍ മനസിലാക്കി കൃത്രിമമില്ലാതെയാണ് ക്ഷമചോദിച്ചതെങ്കില്‍ അംഗീകരിക്കുന്നതായും ദിവ്യ പറഞ്ഞു. കേസുമായി ഇനി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ കൂട്ടിച്ചേർത്തു. ഒപ്പം നിന്ന ഡബ്ല്യുസിസി അംഗങ്ങള്‍ക്കും കുടുംബത്തിനും ജസ്റ്റിസ് ഹേമ കമ്മീഷനും മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും ദിവ്യ നന്ദി അറിയിച്ചു. 

ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അലന്‍സിയര്‍ മോശമായി പെരുമാറി എന്നാരോപിച്ചാണ് ദിവ്യ ഗോപിനാഥ് അലന്‍സിയറിനെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയത്. നടിയെ പിന്തുണച്ച് സിനിമയില്‍ പ്രവര്‍ത്തിച്ച കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ മാപ്പ് പറയുകയായിരുന്നു അലന്‍സിയര്‍. തന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ ദിവ്യയോടും മറ്റ് സഹപ്രവര്‍ത്തകരോടും പരസ്യമായി ക്ഷമ ചോദിക്കുന്നെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT