Entertainment

'അന്നെനിക്ക് പക്വത ഉണ്ടായിരുന്നില്ല, ആ ബന്ധം 16 വര്‍ഷം നീണ്ടു' ; 18 -ാം വയസ്സില്‍ കെ ടി മുഹമ്മദിനെ വിവാഹം കഴിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് സീനത്ത്‌ 

'സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്നദ്ദേഹം ഒരുദിവസം എന്റെ ഇളയമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായവ്യത്യാസം ആയിരുന്നു പ്രശ്‌നം'

സമകാലിക മലയാളം ഡെസ്ക്

നാടകത്തിലൂടെ സിനിമയിലേക്കെത്തി നാല് പതിറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞുനിന്ന നടിയാണ് സീനത്ത്. നാടകാചാര്യനും തിരക്കഥാകൃത്തുമായ കെ.ടി മുഹമ്മദിനെ വിവാഹം ചെയ്യുമ്പോൾ സീനത്തിന് പതിനെട്ട് വയസ്സായിരുന്നു പ്രായം. 54കാരനായ കെടി മുഹമ്മദുമായുള്ള വിവാഹത്തെക്കുറിച്ചും 16 വർഷത്തിനിപ്പുറം വിവാഹമോചിതയായതിനെക്കുറിച്ചും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സീനത്ത് തുറന്നുപറഞ്ഞു. 

കോഴിക്കോട് കലിംഗ തിയ്യേറ്റേഴ്‌സില്‍ വച്ചാണ് കെ.ടിയെ ആദ്യമായി കാണുന്നതെന്നും ഒരുപാട് നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് കെ.ടി മുഹമ്മദിനെ താന്‍ വിവാഹം ചെയ്തതെന്നും സീനത്ത് അഭിമുഖത്തിൽ പറഞ്ഞു. കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാണ് അന്ന് അദ്ദേഹം, സീനത്ത് പറഞ്ഞു. 

'അദ്ദേഹത്തിനന്ന് ചെറുതായി ആസ്മയുടെ പ്രശ്‌നമുണ്ട്. മരുന്ന് എടുത്ത് തരാന്‍ എന്നോട് ആവശ്യപ്പെടുമായിരുന്നു. കെ.ടിയുടെ ശൈലിയോട് എനിക്ക് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്നദ്ദേഹം ഒരുദിവസം എന്റെ ഇളയമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായവ്യത്യാസം ആയിരുന്നു പ്രശ്‌നം'. 

എന്നാൽ അതിനിടെ തങ്ങൾ വിവാഹിതരാകുന്നു എന്ന് നാടക സമിതികളിലൊക്കെ പ്രചരിക്കാൻ തുടങ്ങിയിരുന്നെന്ന് സീനത്ത് ഓർത്തെടുക്കുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് കെ.ടിയുമായി ഞാന്‍ സംസാരിക്കാതെയായി. അതിനിടെ എന്നെയും ഇളയമ്മയെയും നാടക സമിതിയില്‍ നിന്ന് പിരിച്ചു വിട്ടു. കെ.ടിയോടുള്ള അടുപ്പമാണ് അതിന് കാരണമായി പറഞ്ഞതെന്നും സീനത്ത് അഭിമുഖത്തിൽ പറഞ്ഞു.  

'ഇതേ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപമെന്റ് അസോസിയേഷനില്‍ ചെയര്‍മാനായി നിയമനം ലഭിക്കുന്നത്. ആ വാശിയിലാണ്‌ ഞാന്‍ കെ.ടിയെ വിവാഹം കഴിക്കുന്നത്. എന്റേത് ഉറച്ച തീരുമാനമായിരുന്നു. ആളുകള്‍ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല. ആ ബന്ധത്തിന്റെ ആയുസ്സ് 16 വര്‍ഷമായിരുന്നു'- സീനത്ത് പറഞ്ഞു.

2008ൽ കെടി അന്തരിച്ചു. 1978ൽ കെ.ടിയുമായി വേര്‍പിരിഞ്ഞ സീനത്ത് പിന്നീട് അനില്‍ കുമാറിനെ വിവാഹം ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT