Entertainment

ഇതാണ് ഖുറേഷി അബ്രാം; വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്; വൈറല്‍

മയക്കുമരുന്ന് മാഫിയകള്‍ക്ക് ഭീതി പടര്‍ത്തുന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാലിന്റെ ഖുറേഷി അബ്രാമിനെ വിഡിയോയില്‍ അവതരിപ്പിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്


പൃഥ്വിരാജ് - മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 150 കോടിയും പിന്നിട്ട് കുതിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മാസ് കഥാപാത്രത്തില്‍ നിന്നും സിനിമയുടെ അവസാനം ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിലാണ് ലൂസിഫര്‍ എത്തിനില്‍ക്കുന്നത്. ഖുറേഷി അബ്രാം സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. എന്തൊക്കെയാണ് ഖുറേഷി അബ്രാം എന്ന് വെളിപ്പെടുത്തുകയാണ് വീഡിയോ.

ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും ഡോണും അടക്കമുള്ള പത്രങ്ങളില്‍ അബ്രാം ഖുറേഷിയെക്കുറിച്ചും അയാളുടെ സംഘത്തെക്കുറിച്ചും വന്ന വാര്‍ത്തകളിലൂടെയാണ് ആരാണ് അബ്രാം ഖുറേഷി എന്ന് പറയുന്നത്. പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത മുന്നേറുന്ന, മയക്കുമരുന്ന് മാഫിയകള്‍ക്ക് ഭീതി പടര്‍ത്തുന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാലിന്റെ ഖുറേഷി അബ്രാമിനെ വിഡിയോയില്‍ അവതരിപ്പിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍