jayasurya 
Entertainment

ഇത് ജയസൂര്യയുടെ വീട്ടിലെ വെള്ളരിപ്രാവ്; മകളുടെ ഡാൻസ് വിഡിയോ പങ്കുവെച്ച് താരം

വീട്ടിലെ വെള്ളരിപ്രാവ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

വാതിക്കല് വെള്ളരിപ്രാവ്, ആദ്യ കാഴ്ചയിൽ തന്നെ മലയാളികളുടെ മനസു തൊട്ട ​ഗാനം. ഇതിനോടകം നിരവധി കവർഷ വേർഷനുകളാണ് ​ഗാനത്തിന്റേതായി പുറത്തുവന്നത്. പാട്ടും ഡാൻസുമായി ​ഗാനത്തിൽ പരീക്ഷണം നടത്തിയവർ നിരവധിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടൻ ജയസൂര്യയുടെ മകളുടെ ഡാൻസാണ്. വെള്ളരിപ്രാവ് ​ഗാനത്തിനൊപ്പം മനോഹരമായി ചുവടുവെക്കുകയാണ് വേദ.

ജയസൂര്യ തന്നെയാണ് മകളുടെ ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വീട്ടിലെ വെള്ളരിപ്രാവ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ. ലോങ് ഫ്രോക്ക് അണിഞ്ഞ് മനോഹരമായാണ് വേദയുടെ നൃത്തം. സോഷ്യൽ മീഡിയയുടെ മനസു കീഴടക്കുകയാണ് വിഡിയോ. അതിനോടകം നിരവധി പേരാണ് വേദയുടെ ഡാൻസിനെ പുകഴ്ത്തിക്കൊണ്ട് രം​ഗത്തെത്തിയത്.

ജയസൂര്യയും അതിഥി റാവുവും പ്രധാനവേഷത്തിലെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മനോഹരങ്ങളാണ്. ഓൺലൈൻ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എം ജയചന്ദ്രൻ സം​ഗീതം ഒരുക്കിയ ​ഗാനം ആലപിച്ചിരിക്കുന്നത് അർജുൻ കൃഷ്ണ, നിത്യ മാമൻ, സിയ ഉൽ ഹഖ് എന്നിവർ ചേർന്നാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT