Entertainment

'ഇപ്പോഴാണ് കോളം തികഞ്ഞത്'; കുമ്പളങ്ങി ​ഗ്രൂപ്പ് ഫോട്ടോയിൽ പുതിയ അതിഥി കൂടി, വൈറലായി ചിത്രം 

'തണ്ണീർ മത്തൻ ദിനങ്ങള്‍' നായിക കീർത്തിയാണ് നെപ്പോളി‌യന്റെ മക്കളുടെ ​ഗ്രൂപ്പ് ഫോട്ടോയിലെ പുതിയ അതിഥി

Author : സമകാലിക മലയാളം ഡെസ്ക്

വർഷമിറങ്ങിയ മലയാള സിനിമകളിൽ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നാണ് 'കുമ്പളങ്ങി നൈറ്റ്സ്'. കുമ്പളങ്ങിയിലെ ഷമ്മിയായി എത്തിയ ഫഹദ് ഫാസിലും ചിത്രം ആദ്യാവസാനം രസകരമാക്കി നിർത്തിയ സജി, ബോബി,ബോണി, ഫ്രാങ്കി എന്നീ നാല് സഹോദരന്മാരും പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. 

സിനിമയുടെ ക്ലൈമാക്സിനോട് ചേർത്ത് പകർത്തിയ ഒരു ചിത്രമാണ് ഇപ്പോൾ വീണ്ടും സജീവമാകുന്നത്. നാല് സഹോദരന്മാരും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മൂന്ന് നായികമാരും ചേർന്നുള്ള ഒരു ​ഗ്രൂപ്പ് ഫോട്ടോയാണ് ഇത്. ചിത്രത്തിന്റെ പോസ്റ്ററായുൾപ്പെടെ ഉപയോ​ഗിക്കപ്പെട്ട ഈ ചിത്രത്തിൽ പുതിയൊരു മാറ്റത്തോടെയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഫോട്ടോയിൽ ഇപ്പോൾ മറ്റൊരാൾ കൂടെയുണ്ട്. 'തണ്ണീർ മത്തൻ ദിനങ്ങള്‍' നായിക കീർത്തിയാണ് നെപ്പോളി‌യന്റെ മക്കളുടെ ​ഗ്രൂപ്പ് ഫോട്ടോയിലെ പുതിയ അതിഥി. 

കുമ്പളങ്ങിയിലെ ഫ്രാങ്കി എന്ന ഇളയ സഹോദരനായി അഭിനയിച്ച മാത്യൂ തോമസ് നായകനായെത്തിയ ചിത്രമാണ് തണ്ണ‌ീർ മത്തൻ ദിനങ്ങൾ. ചിത്രത്തിൽ നായികയാണ് കീർത്തി. 'ഇപ്പോഴാണ് കോളം തികഞ്ഞത്' എന്ന അടിക്കുറിപ്പോടെയാണ് കുമ്പളങ്ങി ​ഗ്രൂപ്പ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റിഷിരാജ് എന്നയാളാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT