Entertainment

ഇരുളലകള്‍ മാടിയൊതുക്കി കൊടിയേന്തി വരുന്നേ..: നാന്‍ പെറ്റ മകനിലെ വീഡിയോ ഗാനം പുറത്ത്

നടന്‍ ശ്രീനിവാസനാണ് ചിത്രത്തില്‍ അഭിമന്യുവിന്റെ അച്ഛനായി അഭിനയിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന 'നാന്‍ പെറ്റ മകന്‍' സിനിമയിലെ ഗാനരംഗം പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. 'കൈതോല ചുറ്റും കെട്ടി കെഴക്കൂന്നാരോ വന്നേ' എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ കൈയടി നേടിക്കൊണ്ട് മുന്നേറുകയാണ്.

സജി എസ് പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിനന്‍ ജോണാണ് അഭിമന്യുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. 2012ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ താരമാണ് മിനന്‍ ജോണ്‍. ഇന്ദ്രന്‍സും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

നടന്‍ ശ്രീനിവാസനാണ് ചിത്രത്തില്‍ അഭിമന്യുവിന്റെ അച്ഛനായി അഭിനയിക്കുന്നത്. അമ്മയായി അഭിനയിക്കുന്നത് നടി സീമ ജി നായരാണ്. ജോയ് മാത്യു, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി, സരയൂ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 9 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

'മാനസിക പീഡനം അങ്ങേയറ്റം, സഹിക്കാൻ വയ്യ'; ദ്രോണാചാര്യ അവാർഡ് ജേതാവായ കോച്ചിനെതിരെ ​നീരജ് ചോപ്രയും സുമിത് ആന്റിലും; ​ഗുരുതര ആരോപണങ്ങൾ

മഴ കൊടുത്ത 1 പോയിന്റുണ്ട്, കൊല്‍ക്കത്ത ഇന്നും ജയിച്ചില്ല! ഗുജറാത്തിനെ നയിച്ച് ഗില്‍

ഹോര്‍മൂസില്‍ ഉപരോധം തുടരും, ഇറാന്റെ യുറേനിയം യുഎസിനെന്ന് ട്രംപ്; 'പാകിസ്ഥാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നന്ദി'

SCROLL FOR NEXT