Entertainment

'ഇവളെന്തൊരു ചരക്കാണ്', എന്റെ ഭര്‍ത്താവിനോട് അയാള്‍ എന്നെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്; വെളിപ്പെടുത്തലുമായി ഗായിക

'പിന്നീട് അനു ഇടയ്ക്ക് തന്നെ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. രാത്രികളില്‍ മിസ്സ്ഡ് കോളുകള്‍ അടിച്ചു'

Author : സമകാലിക മലയാളം ഡെസ്ക്

സംഗീത സംവിധായകന്‍ അനു മാലിക്കിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുകയാണ് ഗായിക സോന മഹാപത്ര. തന്റെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് തന്നെ ചരക്ക് എന്ന് വിളിച്ചിട്ടുണ്ടെന്നും രാത്രിയില്‍ തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്തിട്ടുണ്ടെന്നും സോന പറഞ്ഞു. ഇന്നലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനുമാലിക്കിനെതിരേ ഗായിക രംഗത്തെത്തിയത്. 

ഞാന്‍ ആദ്യമായി അനു മാലിക്കിനെ കാണുന്നത് 2006 ലെ എംടിവി ലൈക്ര സ്റ്റൈല്‍ അവാര്‍ഡിന്റെ റിഹേഴ്‌സലിലാണ്. അന്ന് തന്നെയും തന്റെ ഭര്‍ത്താവ് റാം സമ്പത്തിനേയും അദ്ദേഹം ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ തങ്ങള്‍ വിവാഹിതരായിരുന്നു എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. ഞാന്‍ റെസ്റ്റ് റൂമിലേക്ക് പോയ സമയത്ത് അയാള്‍ തന്റെ ഭര്‍ത്താവിനോട് തന്നെക്കുറിച്ച് വളരെ മോശമായ കമന്റ് പറഞ്ഞു. 'എന്തോരു ചരക്കാണ് സമ്പത്ത'. സോന പറഞ്ഞു. 

പിന്നീട് അനു ഇടയ്ക്ക് തന്നെ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. രാത്രികളില്‍ മിസ്സ്ഡ് കോളുകള്‍ അടിച്ചു. ഇടയ്ക്ക് ഒരു തവണ ഞാന്‍ കോള്‍ എടുത്തു. അന്ന് അയാള്‍ വല്ലാതെയായി. ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം അനാവശ്യമായി സംസാരിച്ചു. അവസാനം ഞാന്‍ അയാളുടെ ഫോണ്‍ എടുക്കാതെയായി. അയാളുടെ പാട്ട് പാടാനാവുമെന്ന് വിചാരിച്ച് അയാളെ സഹിക്കേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നി. ഇത് നടക്കുന്നത് 2007- 2008 കാലത്താണ്. സോന മഹാപത്ര ആരോപിച്ചു. 

സോനയുടെ ഭര്‍ത്താവ് റാം സമ്പത്തും അനു മാലിക്കില്‍ നിന്ന് ഭാര്യക്കുണ്ടായ മോശം അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞു. അനാവശ്യമായി ഫോണ്‍ വിളിക്കുകയും ചരക്കെന്ന് അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും റാം പറഞ്ഞു. ഗായിക അനു ശ്രീധറിനും അനുവില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും സോന പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് ഇത്തരം അനുഭവം ഒന്നുമുണ്ടായിട്ടില്ല എന്നാണ് സുമന്‍ ശ്രീധര്‍ പറയുന്നത്. എന്തായാലും ബോളിവുഡില്‍ കത്തിപ്പടരുകയാണ് മീ റ്റൂ മൂവ്‌മെന്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'