Entertainment

'എ ആര്‍ റഹ്മാന്റെ മകളെ കാണുമ്പോള്‍ ശ്വാസംമുട്ടുന്നു'; വിമര്‍ശനവുമായി തസ്ലിമ നസ്രിന്‍; ഫെമിനിസം എന്താണെന്ന് ഗൂഗിള്‍ ചെയ്യാന്‍ മറുപടി

ഖദീജയുടെ ചിത്രം പങ്കുവെച്ചാണ് തസ്ലിമ ട്വിറ്ററിലൂടെ വിമര്‍ശനം നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

സംഗീതജ്ഞന്‍ എആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് നാളുകളായി. അമ്മയില്‍ നിന്നും സഹോദരിയില്‍ നിന്നും വ്യത്യസ്തമായി ബുര്‍ഖ ധരിച്ചാണ് ഖദീജ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ ഖദീജയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി തസ്ലിമ നസ്രിന്‍. ഖദീജയുടെ ചിത്രം പങ്കുവെച്ചാണ് തസ്ലിമ ട്വിറ്ററിലൂടെ വിമര്‍ശനം നടത്തിയത്. 

എആര്‍ റഹ്മാന്റെ സംഗീതം എനിക്ക് വളരെ അധികം ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകളെ കാണുമ്പോഴൊക്കെ എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടും. സംസ്‌കാര സമ്പന്നരായ കുടുംബത്തില്‍ നിന്നുവരുന്ന വി്യാഭ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ പോലും ബ്രെയിന്‍വാഷ് ചെയ്യപ്പെടും എന്നത് എന്നെ വിഷാദത്തിലാക്കുന്നു' തസ്ലിമ കുറിച്ചു. 

തസ്ലിമയുടെ ട്വീറ്റ് ചര്‍ച്ചയായതോടെ വിമര്‍ശനവുമായി ഖദീജയും രംഗത്തെത്തി. കാര്‍സണ്‍ കൊലോഫിന്റെ വാക്കുകള്‍ക്കൊപ്പം തീയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഖാലിജയുടെ മറുപടി. എന്റെ നിശബ്ദതയെ അജ്ഞതയായും എന്റെ ശാന്തതയെ അംഗീകാരമായും എന്റെ ദയയെ ബലഹീനതയുമായും തെറ്റിദ്ധരിക്കരുത്. - കാര്‍സണ്‍ കൊലോഫ്, ശ്വാസം മുട്ട് അനുഭവിക്കുന്ന എന്റെ പ്രിയപ്പെട്ടവരെ നിങ്ങള്‍ ദയവായി പോയി ശുദ്ധവായു ശ്വസിക്കൂ' ഖദീജ കുറിച്ചു. രാജ്യത്ത് പലകാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും എന്നാല്‍ സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നാണ് ആളുകള്‍ ചിന്തിക്കുന്നത് എന്നുമാണ് ഖദീജ പറയുന്നത്. തന്റെ തെരഞ്ഞെടുപ്പുകളില്‍ കുറ്റബോധമില്ലെന്നും സന്തോഷവും അഭിമാനവുമാണെന്നും കുറിക്കുന്നു. 

തസ്ലിമ നസ്രിനോടായും താരപുത്രി പറയുന്നുണ്ട്. 'പ്രിയപ്പെട്ട തസ്ലിമ നസ്രിന്‍, എന്റെ വേഷം കണ്ട് നിങ്ങള്‍ ശ്വാസം മുട്ട് അനുഭവിക്കുന്നതില്‍ എനിക്ക് ദുഃഖമുണ്ട്. ദയവായി ശുദ്ധവായും ശ്വസിക്കൂ, കാരണം എനിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നില്ല. മാത്രമല്ല ഞാന്‍ എന്താണ് എന്നതില്‍ ഞാന്‍  അഭിമാനിക്കുന്നു. യഥാര്‍ത്ഥ ഫെമിനിസം എന്തെന്ന് നിങ്ങള്‍ ഗൂഗിള്‍ ചെയ്യേണ്ടതുണ്ട്. കാരണം മറ്റുള്ള സ്ത്രീകളെ താറടിച്ചു കാണിക്കുകയും അവരുടെ അച്ഛനെ അതിലേക്ക് വലിച്ചിഴക്കുകയും ചെയ്യുക എന്നല്ല അതിനര്‍ത്ഥം.' ഖദീജ കുറിച്ചു. തന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് നന്ദി പറയാനും താരപുത്രി മറന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT