Entertainment

‘എന്റെ കുഞ്ഞിനെ ദൈവം തമ്പുരാൻ രക്ഷിക്കട്ടെ’- പ‌ൃഥ്വിരാജിന്റെ കുറിപ്പിന് മറുപടിയുമായി അമ്മ മല്ലിക

ആടുജീവിതം സിനിമയ്ക്കായി തയ്യാറെടുക്കുന്ന പൃ‌ഥ്വിരാജിന് പിന്തുണയും പ്രാർഥനയുമായി അമ്മ മല്ലിക സുകുമാരൻ

സമകാലിക മലയാളം ഡെസ്ക്

ആടുജീവിതം സിനിമയ്ക്കായി തയ്യാറെടുക്കുന്ന പൃ‌ഥ്വിരാജിന് പിന്തുണയും പ്രാർഥനയുമായി അമ്മ മല്ലിക സുകുമാരൻ. ആടുജീവിതത്തിനായി ശരീരം വണ്ണം കുറച്ചതിനു പിന്നാലെ രാജ്യം വിടാനൊരുങ്ങുകയാണ് പൃഥ്വിരാജ്. ഇതിന് പിന്നാലെയാണ് മല്ലിക സുകുമാരൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ ദൈവം രക്ഷിക്കട്ടെയെന്ന് പറഞ്ഞത്.

‘എന്റെ കുഞ്ഞിനെ സർവശക്തനായ ദൈവം തമ്പുരാൻ രക്ഷിക്കട്ടെ’– പൃഥ്വി ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ പങ്കുവച്ചായിരുന്നു മല്ലികയുടെ മറുപടി കമന്റ്. ആടുജീവിതത്തിനായി ഞാൻ എന്റെ സർവസ്വവും നൽകുമെന്ന പൃഥ്വിരാജിന്റെ വാക്കുകൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

താടി വളർത്തി മെലിഞ്ഞുണങ്ങിയ പൃഥ്വിരാജിന്റെ രൂപം മലയാളി പ്രേക്ഷകർ കാണാൻ ആരംഭിച്ചിട്ട് കുറച്ചായി. ആടുജീവിതത്തിലെ നജീബാവാൻ വേണ്ടിയുള്ള ആത്മബലി. ആത്മ സമർപ്പണത്തിന്റെ നിമിഷങ്ങൾ പക്ഷേ, തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ.  നജീബാകാൻ വേണ്ടി നാട് വിടുന്നതിനു മുൻപാണ് പൃ‌ഥ്വി ശ്രദ്ധേയമായ കുറിപ്പ് ഫെയ്സ്ബുക്കിലിട്ടത്.

പൃഥ്വിരാജിന്റെ കുറിപ്പ്:

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ അല്‍പ്പം കഠിനമായിരുന്നു. ആടുജീവിതത്തിനായി ഒരുങ്ങുമ്പോള്‍ ഞാന്‍ ഒന്നും ലക്ഷ്യമിട്ടിരുന്നില്ല. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ചിന്ത. ഒരുപക്ഷേ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍, ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നിരിക്കാം. അടുത്ത രണ്ടാഴ്ച ഞാന്‍ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്.

ഞാന്‍ ഈ രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്. ഒന്ന്, ഞാന്‍ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. രണ്ട്, എന്റെ മാറ്റത്തിന്റെ അവസാന ഘട്ടമാണ്. അത് സിനിമ തിയറ്ററിലെത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു. അതെ, ഞാന്‍ ബ്ലെസി ചേട്ടന് വാക്കുകൊടുത്ത പോലെ അതിനൊപ്പം ഞാന്‍ സ്വയം വാക്ക് ചെയ്തതു പോലെ, ഞാന്‍ എന്റെ എല്ലാം നല്‍കുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടര്‍ന്ന് മുഴുവന്‍ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാന്‍ നിരന്തരം എന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും.

ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഞാന്‍ എന്നെത്തന്നെ ബോധിപ്പിക്കും. ഈ ഘട്ടത്തില്‍, എന്റെ ഉള്ളില്‍ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു, പല തരത്തില്‍. അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാന്‍ കരുതുന്നു. മരുഭൂമി അവന്റെ നേരെ പായിച്ച എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ഇഷ്ടത്തിനും, പ്രപഞ്ചത്തിലുള്ള വിശ്വാസത്തിനും മുന്നില്‍ തകര്‍ന്നു തരിപ്പണമായി ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

SCROLL FOR NEXT