Entertainment

'ഒരു ഹഗ് കെടയ്ക്കുമാ? വിയര്‍ത്തിരിക്കുവാ സാറേ'

സനില്‍ കളത്തിലാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സാജന്‍ കളത്തില്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

മിഴ്‌നാടിന്റെ മക്കള്‍സെല്‍വം ഇനി മലയാളത്തിലും കഴിവ് തെളിയിക്കാനൊരുങ്ങുകയാണ്. ഒരുപാട് മലയാളി ആരാധകരുള്ള താരത്തിന്റെ ആദ്യ മലയാള ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തിറക്കി. ഇത് ചിത്ത്രതിനായുള്ള കാത്തിരിപ്പിന് ആകാംക്ഷ ഇരട്ടിയാക്കി എന്ന് വേണമെങ്കില്‍ പറയാം. 

ജയറാമിനൊപ്പമാണ് ഈ ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ റേഡിയോ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. ടീസറില്‍ വിജയ് സേതുപതി ജയറാമിനോട് ' ഒരു ഹഗ് കെടയ്ക്കുമാ എന്നു ചോദിയ്ക്കുമ്പോള്‍ 'വിയര്‍ത്തിരിക്കുവാ സാറേ' എന്നുള്ള ജയറാമിന്റെ മറുപടിയും കൈയടികളോടെ ഏറ്റെടുക്കുകയാണ് ആരാധകര്‍. 

സനില്‍ കളത്തിലാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സാജന്‍ കളത്തില്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രജീഷ് മിഥില, സനില്‍ കളത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത് കണ്മണി രാജയാണ്. ഗാനങ്ങള്‍ ബികെ ഹരിനാരായണനും അനില്‍ പനച്ചൂരാനും എം ജയചന്ദ്രനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 

ആത്മീയയാണ് ചിത്രത്തിലെ നായികാവേഷത്തില്‍ എത്തുന്നത്. അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു , ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT