Entertainment

ഒരൊറ്റ പ്രാവശ്യമെങ്കിലും ഞാനും അവളും ഒന്നിച്ച് പറക്കും, എന്നിട്ടേ ചാകൂ; വിമാനം ടീസറെത്തി

ജന്മനാ മൂകനും ബധിരനുമായ സജി എന്ന ചെറുപ്പക്കാരന്റെ കഥയാണ് വിമാനം.

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് നായകനായ വിമാനത്തിന്റെ ഒഫിഷ്യല്‍ ടീസറെത്തി. നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് വീണ്ടുമൊരു വിസ്മയമൊരുക്കുകയാണ്. 48 സെക്കന്റുള്ള ടീസറില്‍ പൃഥ്വിരാജും അലന്‍സിയറും ബൈജു കരമനയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൃഥ്വിരാജ് തന്നെയാണ് തന്റെ ഒഫീഷ്യല്‍ പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്.

ജന്മനാ മൂകനും ബധിരനുമായ സജി എന്ന ചെറുപ്പക്കാരന്റെ കഥയാണ് വിമാനം. അതേസമയം പൃഥ്വിയുടെ സജിയെന്ന കഥാപാത്രത്തിന് സംസാരിക്കാന്‍ കഴിയും. ദാരിദ്ര്യം കാരണം സജിക്ക് ഏഴാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍ ജന്മനായുള്ള പരിമിതികള്‍ക്കും പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍ക്കും മുന്നില്‍ തീവ്രമായ നിശ്ചയദാര്‍ഢ്യം സജി പിടിച്ചു നിന്നു.

പൃഥ്വിയുടെ നായികയായി പുതുമുഖ നടി ദുര്‍ഗ കൃഷ്ണയാണ് അഭിനയിക്കുന്നത്. ഒപ്പം നെടുമുടി വേണു, അലന്‍സിയര്‍, പി ബാലചന്ദ്രന്‍, ശാന്തി കൃഷ്ണ, സുധീര്‍ കരമന എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT