Entertainment

കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു, ‘കാലിക്കറ്റ് എക്സ്‌പ്രസ്’ ഉടന്‍ 

നൂറിൽപരം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും

Author : സമകാലിക മലയാളം ഡെസ്ക്

രിപ്പൂർ വിമാനാപകടം സിനിമയാകുന്നു. മജീദ് മാറഞ്ചേരി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ ആണ്.  ‘കാലിക്കറ്റ് എക്സ്‌പ്രസ്’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. മലയാളത്തിലെ പ്രമുഖ താരം ചിത്രത്തിൽ എത്തുമെന്ന് അണിയറ പ്രവർത്തകര്‍ പറയുന്നു. നൂറിൽപരം പുതുമുഖ താരങ്ങളും അണിനിരക്കും.  

2021 ജനുവരിയിൽ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തിൽ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് നിർമാണം.

ഈ മാസം ഏഴാം തിയതി ആയിരുന്നു കേരളത്തെ ഞെട്ടിച്ച വിമാനപകടം. നടന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ടത്. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് മരിച്ചത്. അപകടം സംഭവിച്ചെന്നറിഞ്ഞ് കോവിഡ് ഭീതി പോലും വകവയ്ക്കാതെ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം മരണസംഖ്യ കുറയാൻ സഹായിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നിരവധിപ്പേർക്ക് പിന്നീട് വൈറസ് ബാധ സ്ഥിരീകരിക്കുകയുണ്ടായി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം